കേസ്​ 'ആവി'യായി; ആരോപിത​ർക്ക്​ ഇപ്പോഴും അപമാന ഭാരം

തൃശൂർ: വിവാദമായ അനധികൃത മണൽക്കടത്ത് കേസ് തെളിവുകൾ ഇല്ലാതായപ്പോൾ 'വ്യാജ'കേസിൽ ജീവിതം തകർന്നവർ അപമാനിതരായും നീതി നിഷേധിക്കപ്പെട്ടും വലയുന്നു. പൊലീസിലെ ചേരിപ്പോരിൽ ഇരയായവരിൽ പൊലീസുകാരും പൊതുപ്രവർത്തകരുമുണ്ട്. കെട്ടിച്ചമച്ച കേസിൽ മണലൂർ സ്വദേശിയും കുന്നംകുളം എ.എസ്.ഐയുമായ ദിനേശൻ നിയമപോരാട്ടത്തിലാണ്. 2012ൽ വാടാനപ്പള്ളി പൊലീസ് പരിധിയിലാണ് കേസി​െൻറ ഉത്ഭവം. പൊലീസുകാർ മണൽകടത്ത് മാഫിയയെ സഹായിച്ചുവെന്ന് എസ്.ഐക്ക് ലഭിച്ച സന്ദേശത്തെത്തുടർന്നായിരുന്നു കേസ്. വാടാനപ്പള്ളി സ്റ്റേഷനിലെ അഞ്ച് പൊലീസുകാരായിരുന്നു ആരോപിതർ. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും കണ്ടെത്തിയ കോടതിയും ട്രൈബ്യൂണലും പൊലീസിനെ രൂക്ഷമായി വിമർശിച്ചു. തുടർന്ന് കേസ് അവസാനിപ്പിച്ചു. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പള്ളി സ​െൻററിൽനിന്ന് ട്രാഫിക് പൊലീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മുഫസിലിനെ കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ആളുകളെത്തിയതോടെ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസാക്കി. ഒരു രാപകൽ പൊലീസ് മർദനത്തിനിരയായ ശേഷം വിട്ടയച്ച മുഫസിൽ തൃത്തല്ലൂർ ആശുപത്രിയിൽ ചികിത്സതേടി. ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ വിവരം വാർത്തയായതോടെ വിവാദമായി. ഇതിൽ പൊലീസിൽ ചേരിതിരിവായി. സാക്ഷിയായ ശ്രീജിത്തിനെ അനധികൃത മണൽക്കടത്ത് കേസിൽ പെടുത്തി പൊലീസ് കുടുക്കി. ഇയാൾ ഹൈകോടതിയെ സമീപിച്ചതോടെ കരമണൽ കടത്തുന്നയാളാണെന്നും എസ്.ഐക്ക് ലഭിച്ച മണൽകടത്ത് സന്ദേശം പൊലീസുകാർ ചോർത്തിയെന്നും കേസ് ഉണ്ടാക്കി. ഇതിൽ അഞ്ച് പൊലീസുകാരെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തു. കേസിൽ ജില്ലയിൽനിന്നുള്ള മന്ത്രിയുടെ ബന്ധുവായ പൊലീസുകാരനെ ഒഴിവാക്കി. മുഫസിലിനെയും ശ്രീജിത്തിനെയും പിടികൂടിയതി​െൻറ രേഖകളും മണൽക്കടത്ത് പരിശോധനയുമായി ബന്ധപ്പെട്ട ജനറൽ ഡയറിയും ഇല്ലാത്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതിയും ട്രൈബ്യൂണലും കേസ് തള്ളി. ശ്രീജിത്ത് മണൽ മാഫിയയുടെ ഭാഗമായിരുന്നില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ഒടുവിൽ പൊലീസുകാർ പൊതുപ്രവർത്തകൻ കൂടിയായ ശ്രീജിത്തുമായി ഫോണിൽ ബന്ധപ്പെെട്ടന്ന കുറ്റം ചുമത്തി ഒരു വർഷത്തെ ഇൻക്രിമ​െൻറ് തടഞ്ഞുവെച്ചു. കുറ്റമൊഴിവാക്കിയതോടെ 2013 ഡിസംബറിൽ തിരിച്ചെടുത്തു. ജോലിയിൽ തിരികെ പ്രവേശിപ്പിെച്ചങ്കിലും മണൽമാഫിയ ബന്ധത്തി‍​െൻറ അപമാനത്തിൽ കുടുംബം നഷ്ടമായ വേദനയിലാണ് ദിനേശൻ. ഭാര്യ ഉപേക്ഷിച്ചു. കുട്ടികൾ പഠിക്കുന്ന സ്കൂളി​െൻറ മതിലിൽ പോസ്റ്ററുകൾ പതിച്ചു. മൈക്ക് സെറ്റ് വെച്ച് വീടിന് പരിസരത്ത് പൊതുയോഗം നടത്തി. ഏറെ ദുരിതം അനുഭവിച്ചു. പൊലീസിലെ ഒരു വിഭാഗത്തി​െൻറയും ആളാവാതിരുന്നതാണ് തന്നെ കുടുക്കാൻ കാരണമെന്ന് ദിനേശൻ പറഞ്ഞു. തടഞ്ഞു വെച്ച ഇൻക്രിമ​െൻറ് അനുവദിക്കാനുള്ള അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. തന്നെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഫസിലി​െൻറ പരാതിയിൽ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കാൻ ഫെബ്രുവരി ഒന്നിന് ഹൈകോടതി റേഞ്ച് ഐ.ജിക്ക് ഉത്തരവിെട്ടങ്കിലും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.