ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിൽ പൊടിശല്യം തൃശൂർ: ചെമ്പൂക്കാവ്--പെരിങ്ങാവ് റോഡിൽനിന്നുള്ള പൊടി കാരണം സമീപവാസികളും കാൽനടക്കാരും ദുരിതത്തിൽ. റോഡിെൻറ ഉയരം കൂട്ടി ടാർ ചെയ്യുന്നതിനായി മെറ്റലും മണലും തട്ടിയിട്ട് ഒരാഴ്ചയായി. ശേഷം ഒരു പ്രവൃത്തിയും നടക്കുന്നില്ല. മണ്ണ് ഉറയ്ക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഇട്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നത്. റോഡിെൻറ വശത്ത് താമസിക്കുന്ന പങ്കജം അർബുദത്തിന് ചികിത്സയിലുള്ളതിനാൽ പൊടിശല്യം മൂലം ദുരിതമനുഭവിക്കുകയാണ്. മാത്രമല്ല, സമീപത്തെ കൊച്ചു കുട്ടികളും പ്രായമായവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് കോർപറേഷൻ കൗൺസിലർമാരായ ജോൺ ഡാനിയൽ, സുബി ബാബു എന്നിവർ പറഞ്ഞു. റോഡ് പണി നടക്കുമ്പോൾ വെള്ളമൊഴിച്ച് പൊടിശല്യം ഒഴിവാക്കേണ്ട ഉത്തരവാദിത്തം റോഡ് പണി ഏറ്റെടുത്തിട്ടുള്ള കരാറുകാരനാണ്. എന്നാൽ ഒരാഴ്ചയായിട്ടും കരാറുകാരൻ ഈ ഭാഗത്തേക്ക് വന്നിട്ടില്ലത്രെ. പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്നും ജോൺ ഡാനിയലും സുബി ബാബുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.