ചെറുതുരുത്തി കൊലപാതകം: പിന്നിൽ കഞ്ചാവ് ലോബിയെന്ന് സംശയം

ചെറുതുരുത്തി: ഭാരതപ്പുഴയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേഖലയിലെ കഞ്ചാവ് ലോബിക്ക് പങ്കുള്ളതായി സംശയം. അന്വേഷണ സംഘം ഈ വഴിക്കും അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. തൃശൂർ-പാലക്കാട് അതിർത്തിയിൽ ചെറുതുരുത്തി ഭാരതപ്പുഴ താവളമാക്കി കഞ്ചാവ് മാഫിയ സംഘം വിഹരിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഒട്ടേറെ കേസുകളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും പുഴയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ നിന്നാണ്. ട്രെയിനുകളിൽ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുകളിൽ എത്തിക്കുന്ന കഞ്ചാവ് ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യുന്നത് ആളൊഴിഞ്ഞ പുഴയുടെ കേന്ദ്രങ്ങളിൽ വെച്ചാണ്. പുഴ കേന്ദ്രീകരിച്ച് വലിയ തോതിൽ കഞ്ചാവ് വിൽപനയും നടന്ന് വരുകയാണ്. മദ്യപാനികളുടേയും കേന്ദ്രമാണ് പുഴയുടെ ആളില്ല പ്രദേശങ്ങൾ. അതിനിടെ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇതര സംസ്ഥാനക്കാരനാണെന്ന് സംശയമുണ്ട്. വടക്കാഞ്ചേരി പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫിസർ പി.എസ്. സുരേഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആറ്റൂരിൽ തോട്ടിൽ മനുഷ്യ​െൻറ തലയോട്ടിയും അസ്ഥികൂടവും ചെറുതുരുത്തി: മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ മനപ്പടിയിലെ കളരിക്കൽ റോഡിൽ തോട്ടുപാലത്തിന് താഴെ മനുഷ്യ​െൻറ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. തോട്ടിലെ വെള്ളം വറ്റിയപ്പോഴാണ് അസ്ഥികൂടവും തലയോട്ടിയും പൊന്തി വന്നത്. നാട്ടുകാരാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചെറുതുരുത്തി എസ്.ഐ പത്മരാജ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.