കാത്തലിക് സിറിയൻ ബാങ്ക് സമരസഹായ സമിതി

തൃശൂർ: 82 പ്രബേഷനറി ഒാഫിസർമാരെ പിരിച്ചുവിടുന്നതിനും ബാങ്കിനെ വിദേശ ശക്തികൾക്ക് വിൽക്കുന്നതിനും എതിരെ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജോൺസൺ അവ്വോക്കാരൻ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയൻ നേതാക്കളായ യു.പി. ജോസഫ്, ആശോകൻ, വിജയകുമാർ, ദീപക്, ടി. നരേന്ദ്രൻ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. സമര പരിപാടിക്ക് നേതൃത്വം നൽകാൻ സുന്ദരൻ കുന്നത്തുള്ളി ചെയർമാനായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. കാത്തലിക് സിറിയൻ ബാങ്കിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ ജീവനക്കാരുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പ്രേക്ഷാഭ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.