മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ല ^ചാർമിള

മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ല -ചാർമിള തൃശൂർ: നല്ല കഥാപാത്രങ്ങൾ കിട്ടാത്തതു കൊണ്ടാണ് മലയാള സിനിമയിൽ സജീവമല്ലാത്തതെന്ന് നടി ചാർമിള. 'കൊച്ചിൻ ശാദി@ചെന്നൈ03'എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൂടുതലും അമ്മ വേഷങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. നിരവധി സിനിമകളിലേക്ക് ക്ഷണമുണ്ട്. തമിഴിൽ ശക്തമായ കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ട്. 1990ൽ ചെന്നൈയിലെ ആമ്പല്ലൂരിൽ നടന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ മഞ്ജിത്ത് ദിവാകർ പറഞ്ഞു. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന പെൺകുട്ടിക്ക് യാത്രക്കിടയിലുണ്ടാവുന്ന സംഭവങ്ങളാണ് ഇതിവൃത്തം. ശനിയാഴ്ച എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണം ആരംഭിക്കും. തമിഴ് നടനും നിർമാതാവുമായ ആർ.കെ. സുരേഷ്, നടൻ വിനോദ് കൃഷ്ണൻ, സംഗീത സംവിധായകൻ സണ്ണി വിശ്വനാഥ്, നടി ഗൗരി, ഗായിക ഗീഥിക വർമ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.