ചിക്കൻപോക്സ്: കൃത്യ സമയത്ത് ചികിത്സ തേടണം -ഡി.എം.ഒ തൃശൂർ: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അസുഖ ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ചികിത്സ തേടണമെന്നും എല്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത അറിയിച്ചു. ചിക്കൻപോക്സ് സാധാരണ മാരകമാകാറില്ലെങ്കിലും മുമ്പ് മറ്റ് അസുഖങ്ങൾ ഉള്ളവർക്ക് ചിലപ്പോൾ സങ്കീർണമായ പ്രശ്നങ്ങളോ മരണം പോലുമോ സംഭവിക്കാം. ചിക്കൻപോക്സ് ചികിത്സക്ക് ആവശ്യമായ 'അസൈക്ലോവിർ'എന്ന മരുന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. കൃത്യമായ ചികിത്സയിലൂടെ അസുഖം പൂർണമായി ഭേദമാക്കാനും ശരീരത്തിൽ വ്യാപകമായി കുമിളകൾ പൊന്തുന്നത് ഒഴിവാക്കാനും രോഗം മാരകമാകാതിരിക്കാനും സഹായിക്കും. ശരീരത്തിലെ അണുക്കളുടെ എണ്ണം പെട്ടെന്ന് കുറയുന്നതിനാൽ അസുഖം മറ്റുള്ളവരിലേക്ക് പകരുന്നതും തടയാനാവും. ചിക്കൻപോക്സ് ബാധിച്ചവർക്ക് പൂർണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ കഴിക്കുകയും വേണം. ഒരു തരത്തിലുള്ള ഭക്ഷണ നിയന്ത്രണവും ആവശ്യമില്ലെന്നും മറ്റുള്ളവരുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.