കാർഷിക^ഭക്ഷ്യ സംസ്കരണ ഉൽപന്ന പ്രദർശന മേള നാളെ തുടങ്ങും

കാർഷിക-ഭക്ഷ്യ സംസ്കരണ ഉൽപന്ന പ്രദർശന മേള നാളെ തുടങ്ങും തൃശൂർ: വ്യവസായ പുരോഗതിക്ക് ആക്കം കൂട്ടാനായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക-ഭക്ഷ്യ സംസ്കരണ ഉൽപന്ന പ്രദർശന മേള 'കേരള അഗ്രോ ഫുഡ് പ്രോ 2018' ശനിയാഴ്ച മുതൽ 13 വരെ തൃശൂരിൽ നടക്കും. തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ ശീതീകരണ സംവിധാനമുള്ള 150 സ്റ്റാളുകളിലാണ് പ്രദർശനമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30 ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പിനെ സംബന്ധിച്ച വീഡിയോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും മേളയുടെ ഡയറക്ടറി ഇൻഡസ്ട്രിയൽ െഡവലപ്മ​െൻറ് കോർപറേഷൻ എം.ഡി ഡോ. എം. ബീനയും പ്രകാശനം ചെയ്യും. 11നും 12നും രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെ ബിസിനസ് മീറ്റ് നടക്കും. സ്വദേശത്തും വിദേശത്തുമുള്ള വ്യാപാര സാധ്യതകളിലേക്ക് സംരംഭകർക്ക് അവസരം ലഭിക്കാനാണിത്. ഉച്ചക്ക് ഒന്നു മുതൽ രാത്രി എട്ടുവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. 12ന് ഉച്ചക്ക് രണ്ടിന് ഭക്ഷ്യ ഉൽപന്ന നിർമാണ തത്സമയ മത്സരം നടക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ മുടക്കിൽ വീടുകളിലും അനുബന്ധമായും നടത്തുന്ന ലഘുസംരംഭങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഉണ്ടാവും. കാർഷിക സർവകലാശാല, കൃഷി വിജ്ഞാൻ കേന്ദ്രം, ഫുഡ് റിസർച് സ​െൻറർ, പാക്കേജിങ് ടെക്നിക്കൽ സ്ഥാപനം, ക്വാളിറ്റി സർട്ടിഫിക്കേഷൻ ഏജൻസി തുടങ്ങിയ സാങ്കേതിക വിദ്യ സ്ഥാപനങ്ങളും പങ്കെടുക്കും. സാംസ്കാരിക പരിപാടി, ഉൽപന്ന നിർമാണ തത്സമയ പ്രദർശനം, വിദ്യാർഥി സംരംഭകർക്കായി പ്രത്യേക സെമിനാർ, ടെക്നോക്രാഫ്റ്റ് സംരംഭകർക്കായി പ്രത്യേക സംരംഭക വികസന ക്ലാസ്, സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പവലിയൻ എന്നിവ പ്രത്യേകതകളാണ്. 100 കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ യൂനിറ്റ്, 15 മെഷിനറി നിർമാതാക്കൾ, 25 ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്, 20 നാനോ സംരംഭങ്ങൾ എന്നിവ മേളയിൽ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് ആറിന് നാടൻ പാട്ടും നൃത്താവിഷ്കാരം, ഞായറാഴ്ച ഗാനമേള, തിങ്കളാഴ്ച നാടകം എന്നിവ നടക്കും. സമാപന സമ്മേളനം 13 ന് വൈകീട്ട് നാലിന്. ഡെപ്യൂട്ടി ഡയറക്ടർമാരായ എസ്. സജി, എ.പി. സോജൻ, ആർ. സ്മിത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.