ബംഗാളും ത്രിപുരയും പ്രതിഫലിക്കും ^പി.​െക. കൃഷ്​ണദാസ്​

ബംഗാളും ത്രിപുരയും പ്രതിഫലിക്കും -പി.െക. കൃഷ്ണദാസ് തൃശൂർ: ബംഗാളിലും ത്രിപുരയിലും സംഭവിച്ച അധികാര നഷ്ടം കേരളത്തിലും സി.പി.എമ്മിന് സംഭവിക്കുമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അതിന് നാന്ദിയാവുമെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി ജില്ല ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരളത്തിൽ അധികാര തുടർച്ചയുണ്ടാവുമെന്ന് നടത്തുന്ന പ്രഖ്യാപനം വെറുതെയാവും. എൻ.ഡി.എയുടെ കേരളത്തിലെ രണ്ടാമത്തെ എം.എൽ.എ ചെങ്ങന്നൂരിൽനിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.എം. വേലായുധൻ, എം.എസ്. സമ്പൂർണ, മധ്യമേഖല ഓർഗനൈസിങ് സെക്രട്ടറി കെ.പി. സുരേഷ്, ദേശീയ സമിതിയംഗം പി.എസ്. ശ്രീരാമൻ, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, ജില്ല ജന. സെക്രട്ടറി കെ.കെ. അനീഷ് കുമാർ, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഇ. മുരളീധരൻ, രവികുമാർ ഉപ്പത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.