അഴീക്കോട്: അജ്ഞാത . പുത്തൻപള്ളി കവലക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് കാലിന് പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ റോഡരികിൽ പെൺമയിലിനെ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടിയാണ് അപകടം. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി കൊണ്ടുപോയി. മാസങ്ങൾക്കു മുമ്പ് ബൈക്ക് തട്ടി ആൺമയിലിന് പീലികൾ നഷ്ടമായിരുന്നു. സമീപനാളിൽ മുനക്കൽ ബീച്ചിൽ പറക്കലിനിടെ വൈദ്യുതികമ്പിയിൽ തട്ടിയും മയിൽ ചത്തിരുന്നു. ഏതാനും വർഷങ്ങളായി തീരപ്രദേശത്ത് നിരന്തരം മയിലുകളെ കണ്ടുവരുന്നുണ്ട്. ആൾതാമസമില്ലാത്ത വീട്ടുപരിസരങ്ങളിലെ കുറ്റിക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.