തൃശൂർ: ചൂട് കനക്കുന്ന സാഹചര്യത്തിൽ ഉത്സവാഘോഷത്തിൽ ആന എഴുന്നള്ളിപ്പിെൻറ സമയക്രമം മാറ്റണമെന്ന് കേരള എലിഫെൻറ് ഒാണേഴ്സ് ഫെഡറേഷൻ ഉത്സവ സംഘാടകരോട് ആവശ്യപ്പെട്ടു. നട്ടുച്ച നേരത്തെ എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന് ഫെഡറേഷൻ തൃശൂർ, പാലക്കാട് മേഖല യോഗം ആവശ്യപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നട്ടുച്ചക്കുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ നേരിട്ട് വെയിൽ കൊള്ളാത്ത വിധത്തിൽ പന്തൽ ഒരുക്കണം. റോഡ് നനച്ച് തണുപ്പിക്കാനും സംവിധാനം വേണം. സംസ്ഥാനത്ത് ഉത്സവങ്ങൾ നടക്കുന്ന മാർച്ച് 15 മുതൽ ആവശ്യമെങ്കിൽ ആനകൾക്ക് കുടിക്കാനും ആന നിൽക്കുന്ന ഇടം നനക്കാനും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാൻ യോഗം തീരുമാനിച്ചു. ദേവസ്വങ്ങളും ഫെസ്റ്റിവൽ കോഒാഡിനേഷൻ കമ്മിറ്റിയുമായി സഹകരിച്ച് ഉത്സവത്തിന് ആനകൾ സഞ്ചരിക്കുന്ന മേഖലകളിൽ ആനകൾക്കും പാപ്പാൻമാർക്കും വിശ്രമിക്കാനും വെള്ളം ലഭിക്കാനും സൗകര്യം ഒരുക്കും. ആനകളുടെ പേരിലുള്ള അനാവശ്യ മത്സരവും തർക്കവും അതിെൻറ പേരിൽ മടക്കിക്കൊണ്ടുപോകലും ഒഴിവാക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ശശികുമാർ, സംസ്ഥാന ഭാരവാഹികളായ പി.എസ്. രവീന്ദ്രൻ നായർ, എം.എ. പരമേശ്വരൻ, പി. മധു, ഉൗേട്ടാളി കൃഷ്ണൻകുട്ടി, കൃഷ്ണദാസ്, ശസ്ത്രശർമൻ നമ്പൂതിരി, ബാലഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.