ഗുരുവായൂർ: പതിനായിരങ്ങളെ ഭക്തിയിൽ ആറാടിച്ച് ഗുരുവായൂർ ക്ഷേത്രോത്സവം കൊടിയിറങ്ങി. ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തില്‍ 11 ഓട്ടപ്രദക്ഷിണം നടത്തിയശേഷമാണ് തന്ത്രി കൊടിയിറക്കിയത്. വൈകീട്ട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവച്ചു. ശാന്തിയേറ്റ കീഴ്ശാന്തി തേലമ്പറ്റ കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ദീപാരാധനക്കു ശേഷം ഗ്രാമപ്രദക്ഷിണം തുടങ്ങി. ഗജരത്‌നം പത്മനാഭന്‍ പഞ്ചലോഹ ആറാട്ടു തിടമ്പ് സ്വര്‍ണക്കോലത്തിൽ ശിരസ്സിലേറ്റി. നന്ദൻ, സിദ്ധാർഥൻ, ഗോപീകൃഷ്ണൻ, ശേഷാദ്രി എന്നീ കൊമ്പന്മാർ പറ്റാനകളായി. ചോറ്റാനിക്കര വിജയൻ, ചെർപ്പുളശ്ശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. കരിങ്കല്ലത്താണിക്കടുത്ത് മേളം നിർത്തി കണ്ടിയൂർ പട്ടത്ത് നമ്പീശൻ ഓല വായിച്ച് സങ്കടനിവൃത്തിച്ചടങ്ങ് നടത്തി. പ്രദക്ഷിണം കഴിഞ്ഞ് പഞ്ചലോഹ തിടമ്പുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തി. പുണ്യാഹത്തിനു ശേഷം തിടമ്പില്‍ അഭിഷേകം നടന്നു. തന്ത്രി തിടമ്പുമായി തീര്‍ഥക്കുളത്തില്‍ സ്‌നാനം ചെയ്തു. തുടര്‍ന്ന് ഇടത്തരികത്തുകാവിലെ വാതില്‍ മാടത്തില്‍ ഉച്ചപ്പൂജ നിവേദ്യം നടന്നു. ഉച്ചപ്പൂജക്കു ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി 11 ഓട്ടപ്രദിക്ഷണവുമുണ്ടായി. തുടർന്ന് തന്ത്രി ഉത്സവം കൊടിയിറക്കി. ആറാട്ടിന് അഭിഷേകം ചെയ്ത തൃച്ഛന്ദനപ്പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.