ബ്രോഷർ പ്രകാശനം

തിരുവില്വാമല: പ്രസിദ്ധമായ പറക്കോട്ടുകാവ് താലപ്പൊലിയുടെ ബ്രോഷർ കുടിയാട്ടം കലാചാര്യൻ പി.കെ. നാരായണൻ നമ്പ്യാർ പ്രകാശനം നടത്തി. താലപ്പൊലിയുടെ പങ്കാളികളായ പാടിഞ്ഞാറ്റുമുറി, പാമ്പാടി, കിഴക്കുമുറി ദേശങ്ങളുടെ ബ്രോഷറുകളാണ് പ്രകാശനം ചെയ്തത്. പടിഞ്ഞാറ്റുമുറി ദേശം പ്രസിഡൻറ് കെ. ജയപ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. കിഴക്കുമുറി ദേശം പ്രസിഡൻറ് എൻ. നവീൻ നാരായണൻ, പാമ്പാടി ദേശം പ്രസിഡൻറ് ടി.പി. വേണുഗോപാലൻ, ടി.എസ്. സീതാരാമൻ, നാരായണൻ കുട്ടി, കെ. കൃഷ്ണ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഏകാദശി മഹോത്സവം തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച അഷ്ടമിവിളക്ക് ദിനത്തിൽ രാവിലെ വിശേഷാല്‍ പൂജകള്‍, ലക്ഷാര്‍ച്ചന, ശീവേലി, മേളം എന്നിവ നടക്കും. കലാമണ്ഡലം ശശി പൊതുവാള്‍, തെന്നിലാപുരം കുട്ടന്‍, പൂതനക്കര രാജന്‍, പഴമ്പാലക്കോട് വിജയന്‍, വെങ്ങാനെല്ലൂര്‍ കുട്ടന്‍നായര്‍ എന്നിവര്‍ പ്രാമാണികത്വം വഹിക്കും. 10ന് ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തില്‍ കളഭാഭിഷേകവും 11ന് ഉച്ചപ്പൂജ, ശീവേലി, 11.30ന് നൂറ്റിയൊന്ന് പറയുടെ വിഭവ സമൃദ്ധമായ അഷ്ടമി അന്നദാനവും ഉണ്ടാകും. വൈകുന്നേരം അക്ഷരശ്ലോകം, വിളക്കുവെപ്പ്, ദീപാരാധന, നാഗസ്വരം, 6.30ന് കലാതിലകം അശ്വതി ജി നായരുടെ നേതൃത്വത്തിൽ നൃത്തസന്ധ്യ, എട്ടിന് സ്‌പെഷല്‍ കേളി, തുടര്‍ന്ന് ശീവേലി മേളം എന്നിവയും നടക്കും. ചൊവ്വാഴ്ചയാണ് ഏകാദശി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.