പാവറട്ടി: മുല്ലശ്ശേരി ഹിന്ദു എൽ.പി ബാലോത്സവവും ആഘോഷിച്ചു. മുല്ലശ്ശേരി സഹകരണ സംഘം പ്രസിഡൻറ് കെ.പി. അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഒ.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ആർ. സുനിൽ ആമുഖ പ്രഭാഷണം നടത്തി. സ്റ്റാഫ് പ്രതിനിധി സി.എസ്. ജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. വി. ജൈനേന്ദ്ര കുമാർ, കടവിൽ ഉണ്ണിരി, സി.യു. ശിവരാമൻ, കെ.പി. ഷംസു, കെ.ജെ. പ്രജോധിനി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ബി. അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ കാലാപരിപാടികൾ അങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.