ചാവക്കാട്: വൃക്ക ദിനാചരണ ഭാഗമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവത്കരണ സന്ദേശ യാത്ര ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്ക രോഗ ലക്ഷണങ്ങളെയും പരിശോധനകളെയും സംരക്ഷണ മാര്‍ഗങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകള്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ അംഗങ്ങള്‍ നേരിട്ടും വിദ്യാർഥികൾ മുഖേനയും വിതരണം ചെയ്തു. ഫിറോസ് പി. തൈപറമ്പിൽ മുഖ്യാഥിതിയായി. കണ്‍സോള്‍ പ്രസിഡൻറ് പി.പി. അബ്ദുൽ സലാം, ജനറല്‍ സെക്രട്ടറി സി.എം. ജനീഷ്, ട്രഷറര്‍ വി.എം. സുകുമാരന്‍, മറ്റു ഭാരവാഹികളായ എം.കെ. നൗഷാദ് അലി, പി.വി. അബ്ദു, പി.എം. അബ്ദുൽ ഹബീബ്, സുജിത് അയിനിപ്പുള്ളി, ഹക്കീം ഇമ്പാര്‍ക്ക്, കാസിം, കെ.എം. റഹ്മത്തലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.