തൃശൂർ അന്താരാഷ്​​ട്ര ചലച്ചിത്രോത്സവം സമാപിച്ചു

തൃശൂർ: ലോക സിനിമയുടെ ഏഴ് രാപകലുകൾ സമ്മാനിച്ച് . തൃശൂർ ചലച്ചിത്രകേന്ദ്രം, ജില്ല പഞ്ചായത്ത്, കോർപറേഷൻ, ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷൻ, കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റ്, ബാനർജി മെമ്മോറിയൽ ക്ലബ്, തൃശൂർ പ്രസ് ക്ലബ്, സ​െൻറ് തോമസ് കോളജ് എന്നിവ സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ശ്രീ തിയറ്റർ, സ​െൻറ് തോമസ് കോളജ്, പ്രസ് ക്ലബ് ഹാൾ, ബാനർജി ക്ലബ് എന്നിവിടങ്ങളിലായി 135 പ്രദർശനങ്ങൾ നടന്നു. തുർക്കി സിനിമ 'സേർ' ആയിരുന്നു സമാപന ചിത്രം. വനിത ദിനത്തോടനുബന്ധിച്ച് സമാപന ദിനം വനിതകൾക്കായി സമർപ്പിച്ചു. ടി. സുരഭി ലക്ഷ്മിയെ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അർഹയാക്കിയ 'മിന്നാമിനുങ്ങ്', ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാർവതിക്ക് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത 'ടേക്ക് ഒാഫ്' എന്നിവ പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.