തൃശൂർ: നാടിെൻറ പഴയകാല ഓർമപ്പെടുത്തലുമായി മുരളി നാഗപ്പുഴയുടെ ചിത്രപ്രദർശനം തുടങ്ങി. ലളിതകല അക്കാദമി ചിത്രശാല ആർട്ട് ഗാലറിയിലെ 'ആൻ ഓൾമോസ്റ്റ് ലോസ്റ്റ് വേൾഡ്' പ്രദർശനം ഗൃഹാതുര ഓർമകൾ കാണികളിലേക്ക് മടക്കിയെത്തിക്കും. കള്ളവും കാപട്യവുമില്ലാത്ത സമാധാന സുന്ദരമായ പഴയ കാലത്തിെൻറ നേർചിത്രങ്ങളാണ് കാൻവാസിൽ നിറഞ്ഞിട്ടുള്ളത്. പ്രകൃതിയോട് ഒട്ടിനിൽക്കുന്ന ചിത്രങ്ങളിൽ മൃഗങ്ങളും പക്ഷികളും മനുഷ്യരുമെല്ലാം ഇടം നേടി. വീട്ടിൽ വളർത്തുന്ന പ്രത്യേക ഇനം ചെടികളാണ് ചിത്രങ്ങളിൽ മോഡലായിട്ടുള്ളത്. കേരളത്തിെൻറ പ്രകൃതിയുടെ ഗൃഹാതുര സ്മരണകളോടൊപ്പം ഭാവിയെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നതാണ് ചിത്രപ്രദർശനം. കവി ഒ.എൻ.വി കുറുപ്പിെൻറ ഇരുപതോളം പുസ്തകങ്ങൾക്ക് കവർച്ചി ത്രമൊരുക്കിയിട്ടുള്ള മുരളി നാഗപ്പുഴ 'ഭൂമിക്കൊരു ചരമഗീതം' കൃതിക്കു മാത്രം നാൽപ്പതിലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സ്പെയിൻ, പോളണ്ട്, ശ്രീലങ്ക, കാനഡ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജാക്സൺ പൊള്ളോക്ക് ക്രെയ്സണർ ഫെലോഷിപ്, സീനിയർ ഫെലോഷിപ്, സ്വച്ഛ് ഭാരത് പുരസ്കാർ എന്നിവ നേടിയിട്ടുണ്ട്. പ്രദർശനം 12ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.