തൃശൂര്‍: വിദ്യാർഥിനി സുരക്ഷ പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ക്ലബ് തൃശൂര്‍ സോണ്‍ ആരംഭിച്ച സൗജന്യ ആയോധന കല പരിശീലനം 3000 വിദ്യാർഥിനികള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ പത്തോളം സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. വിദ്യാർഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ലയണ്‍സ് മുന്‍ ഗവർണര്‍ കെ.എന്‍. സോമകുമാര്‍ വിതരണം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഒാഡിനേറ്റര്‍ എ.സി. തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സൻ കെ.എം. അഷ്‌റഫ്, സെൻറ് ജോസഫ് കോണ്‍വൻറ് ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിവറ്റ്, സെന്‍ട്രല്‍ ക്ലബ് പ്രസിഡൻറ് സുരേഷ് കരുണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.