തൃശൂർ: ജില്ലയിൽ മുസ്ലിംലീഗിൽ അംഗങ്ങൾ വർധിച്ചുവെന്ന് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അംഗത്വ കാമ്പയിൻ കഴിഞ്ഞേപ്പാൾ 75,000ത്തിൽനിന്ന് അംഗ സംഖ്യ 1,05,000 ആയി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 30 പുതിയ ശാഖകളുമുണ്ടായി. പാർട്ടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ജില്ല കാമ്പയിൻ തുടങ്ങും. മാർച്ച് 10ന് പാർട്ടിക്ക് 70 തികയും. അന്ന് ജില്ലയിൽ ഉണർത്തുദിനമായി ആചരിക്കും. രാവിലെ എല്ല ശാഖകളിലും പതാക ഉയർത്തും. അന്ന് ഉച്ചക്ക് രണ്ടിന് സാമൂഹിക മുേന്നറ്റത്തിെൻറ ഏഴ് പതിറ്റാണ്ട് എന്ന തലക്കെട്ടിൽ സ്ഥാപകദിന പരിപാടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ. മുരളീധരൻ, കെ.എം. ഷാജി, ജില്ലയുടെ ചുമതലക്കാരൻ കൂടിയായ എൻ. ഷംസുദ്ദീൻ എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥികളാവും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, എം.പി. കുഞ്ഞിക്കോയ തങ്ങൾ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.