മെഡിക്കൽ കോളജിൽ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിലും പ്രതിഷേധിച്ച് ജനതാദൾ യു.ഡി.എഫ് അനുകൂല വിഭാഗം മെഡിക്കൽ കോളജിന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് പി.എൻ. ഷാജി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡൻറ് മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ.ബി. അൻവർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ, യുവജനത ജില്ല പ്രസിഡൻറ് പ്രസന്നകുമാർ, ജോസഫ്, അബ്ദുൽഖാദർ, ഉണ്ണി വിയ്യൂർ, നീലങ്കാവിൽ ലോറൻസ്, സി.എൻ. ചന്ദ്രൻ, സുരേഷ്കുമാർ, നീലങ്കാവിൽ സോജൻ, ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.