തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയിട്ടും രാഷ്ട്രപതി സ്‌കൗട്ട് പരീക്ഷ ഫലം ഇതുവരെയും പ്രസിദ്ധീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു തൃശൂർ ജില്ല കമ്മിറ്റി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽപേർ രാഷ്ട്രപതി സ്കൗട്ട് പരീക്ഷയിൽ പങ്കെടുത്ത കേരളത്തിെൻറ ഇത്തവണത്തെ ഫലം പ്രഖ്യാപിക്കാത്തത് കേന്ദ്ര സർക്കാറിെൻറ പ്രതികാര നടപടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാർ കേരള സ്കൗട്ട് അസോസിയേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുക. സാധാരണയായി ഫെബ്രുവരിയോടെ ഫലം പ്രഖ്യാപിക്കാറുണ്ടെന്നിരിക്കെ, ഇപ്പോൾ മാർച്ച് പകുതിയോടടുത്തിട്ടും ഫലം തയാറായിട്ടില്ല. എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി അനുവദിക്കണമെങ്കിൽ സ്കൗട്ട് പരീക്ഷ ഫലം ലഭിക്കണം. പരീക്ഷയിലെ ഗ്രേസ് മാർക്ക് നിശ്ചയിക്കേണ്ടത് ഈ പരീക്ഷ ഫലമാണെന്നിരിക്കെ. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടികളിൽ നിന്നും പിന്മാറണമെന്നും ഫലപ്രഖ്യാപനത്തിന് കേന്ദ്രസർക്കാറിനെ സമീപിച്ച് അടിയന്തര ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.എസ്.യു ജില്ല കമ്മിറ്റി കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.