വെടിക്കെട്ട്​: ഉയർന്ന്​ പൊട്ടുന്ന ഇനങ്ങൾക്ക്​ അനുമതി നൽകരുത്

തൃശൂർ: വെടിക്കെട്ട് നിബന്ധനകൾ ഓർമിപ്പിച്ച് കലക്ടർക്ക് കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗത്തി​െൻറ സർക്കുലർ. മുകളിൽ പോയി പൊട്ടുന്ന ഗുണ്ട്, കുഴിമിന്നൽ, ഡൈനമിറ്റ്, അമിട്ട് തുടങ്ങിയവ ഉപയോഗിക്കാൻ അനുമതി നൽകുന്നതിന് കലക്ടർമാർക്ക് അധികാരമില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷൻ (പെസോ) നിയമം കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കുന്ന സർക്കുലറിൽ 100 മീറ്റർ ചുറ്റളവിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കരുതെന്നും ചുറ്റളവിൽ ആശുപത്രി, ലൈബ്രറി, സ്കൂളുകൾ എന്നിവ പാടില്ലെന്നുമുണ്ട്. ഇങ്ങനെയുള്ളിടത്ത് വെടിക്കെട്ട് നടത്താൻ സംസ്ഥാന തലത്തിലുള്ള അനുമതി മതിയാവില്ലെന്നും പ്രത്യേക അപേക്ഷയിൽ സുരക്ഷ പരിശോധന നടത്തിയ ശേഷമേ കഴിയൂ എന്നും സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം ഡെപ്യൂട്ടി ചീഫ് കൺട്രോളറാണ് കലക്ടർക്ക് സർക്കുലർ അയച്ചിരിക്കുന്നത്. ഇതോടൊപ്പം വെടിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജന ബോധവത്കരണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. എക്സ്പ്ലോസീവ്സ് വിഭാഗത്തി​െൻറ പുതിയ സർക്കുലറി​െൻറ അടിസ്ഥാനത്തിൽ തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗത്തി​െൻറ പ്രത്യേക അനുമതി തന്നെ വേണം. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ എക്സ്പ്ലോസീവ്സ് വിഭാഗം ഉദ്യോഗസ്ഥരും കലക്ടർ പൊലീസ് ദേവസ്വം ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്ന് നടപടികൾക്ക് പ്രത്യേകാപേക്ഷ നൽകുന്നതടക്കമുള്ള മുൻകരുതൽ നടപടികൾക്ക് തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.