കത്തിജ്ജ്വലിച്ച്​ സൂര്യൻ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

തൃശൂർ: വേനൽ തുടങ്ങിയപ്പോഴേക്കും താങ്ങാവുന്നതിനുമപ്പുറമാണ് ജില്ലയിലെ ചൂട്. കേരളത്തിൽ സാധാരണ ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാടിനെവരെ പിന്തള്ളി ജില്ലയിൽ ചൂട് താണ്ഡവമാടുകയാണ്. ചൊവ്വാഴ്ച 37.07 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയുടെ ചൂട്. പത്ത് പേർക്കാണ് ഇതിനകം സൂര്യാതപം ഏറ്റത്. ചൂട് കൂടുന്നതിെനാപ്പം സൗര വികരണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിെനാപ്പം ഉഷ്ണതുരുത്തുകൾകൂടി ഉണ്ടാവുന്നത് സാഹചര്യം അസഹനീയമാക്കും. ചൂട് ഉയരാനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ചൂട് കുറവുണ്ടെങ്കിലും ഇൗർപ്പം കൂടുതലായതിനാൽ തീരദേശങ്ങളിൽ പുഴുക്ക് അനുഭവപ്പെടും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍, കുഞ്ഞുങ്ങള്‍, രോഗികൾ, ദീര്‍ഘനേരം വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് സൂര്യാതപം എല്‍ക്കാന്‍ കൂടുതല്‍ സാധ്യത. ക്ഷീണം, തലകറക്കം, രക്തസമ്മർദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തി​െൻറ അളവ് തീരെ കുറഞ്ഞ് കടും മഞ്ഞനിറം ആവുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാതപം ഏറ്റതി​െൻറ ലക്ഷണങ്ങള്‍. സൂര്യാതപമേറ്റാൽ കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയെ ബാധിച്ച് മരണത്തിനുപോലും ഇത് കാരണമാകാം. സൂര്യാതപമേറ്റതായി സംശയം തോന്നിയാല്‍ തണലത്തോ, എ.സി.യിലോ വിശ്രമിച്ച് ശരീരം തണുപ്പിക്കണം. ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഉടൻ വിദഗ്ധചികിത്സ തേടണം. രാവിലെ 10.30 മുതല്‍ 3.30വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം പുറത്ത് പോകേണ്ടി വന്നാല്‍ കുട ഉപയോഗിക്കണം ധാരാളം വെള്ളം കുടിക്കുക ഫലങ്ങളും സാലഡും കഴിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക പുറംപണി ചെയ്യുന്നവർ ആവശ്യത്തിന് വിശ്രമിക്കണം ബൈക്കിൽ യാത്രചെയ്യുന്നവർ കൈമുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.