റെഡ്​ഹാറ്റ ് അച്ചീവേഴ്്സ്​ ​േഡ

തൃശൂർ: റെഡ്ഹാറ്റ് അക്കാദമി പ്രോഗ്രാമി​െൻറ ഭാഗമായി പരിശീലനം ലഭിച്ചക്കുള്ള റെഡ്ഹാറ്റ് സർട്ടിഫിേക്കഷൻ എക്സാമിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചു. തലേക്കാട്ടുകര വിദ്യാ എൻജിനീയറിങ് കോളജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മ​െൻറിലെ 28 പേരാണ് പരിശീലനം പൂർത്തിയാക്കി സർട്ടിഫിേക്കഷൻ നേടിയത്. റെഡ്ഹാറ്റ് ലേണിങ് സ​െൻറർ ബംഗളൂരുവിലെ ആനന്ദ് പവിത്രൻ മുഖ്യാതിഥിയായി. വിദ്യ ചാരിറ്റബിൾ ട്രസ്റ്റ് െചയർമാൻ സുധാകരൻ പോളശ്ശേരി, ഫിനാൻസ് ഡയറക്ടർ സുരേഷ്ലാൽ, പ്രിൻസിപ്പൽ ഡോ. സുധ ബാലഗോപാൽ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും റെഡ്ഹാറ്റി​െൻറ പ്രത്യേക സമ്മാനവും വിതരണം ചെയ്തു. കോളജ് പഠനത്തോടൊപ്പം സർട്ടിഫിക്കേഷനും നേടിയെടുക്കാവുന്ന രീതിയിലാണ് റെഡ്ഹാറ്റ് അക്കാദമി പ്രോഗ്രാം നടത്തുന്നത്. പരിശീലനം നേടിയ 28പേരിൽ അഞ്ചുപേർ നൂറുശതമാനം മാർക്കും ബാക്കിയുള്ളവർ 80 ശതമാനത്തിലധികം മാർക്കും നേടിയാണ് പരിശീലനം പൂർത്തിയാക്കിയത്. തൃശൂർ കിഴക്കേകോട്ടയിലെ വിദ്യ അക്കാദമി െഎ.ടി ഡിവിഷൻ ആണ് പരിശീലനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.