ആഭരണ നിർമാണ തൊഴിലാളികളുടെ ജി.എസ്.ടി ഓഫിസ് മാർച്ച്

തൃശൂർ: ജി.എസ്.ടി ഉദ്യോഗസ്ഥർ ആഭരണ നിർമാണ തൊഴിലാളികളെ വഴിയിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭരണ നിർമാണ വിപണന തൊഴിലാളി സംയുക്ത കോഓഡിനേഷൻ കമ്മിറ്റി പൂത്തോളിലെ ജി.എസ്.ടി ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ കെ.ബി.സുകുമാരൻ, ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ.സാബു, ട്രഡീഷനൽ ഗോൾഡ് വർക്കേഴ്സ് യൂനിയൻ സി.െക.സുബ്രഹ്മണ്യൻ, ജെ.എം.എ വൈസ് പ്രസിഡൻറ് ജെയ്സൺ മാണി, സി.വി. രവീന്ദ്രൻ, കെ.പി. ജോസ് (ജെ.എം.എ), രാജേഷ് തിരുത്തോളി, കെ.ആർ. ശ്രീനിവാസൻ, ടി.എൻ. സുധീർ, കെ.വി. ചന്ദ്രൻ, പി.കെ. ഭാസ്കരൻ, ടി.വി. ദിവാകരൻ, ടി.കെ. പത്മനാഭൻ, വി.ആർ. തങ്കപ്പൻ, മനോജ് മച്ചാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.