തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷേൻറതെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി സതികുമാർ, നൃത്താധ്യാപകരായ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കണ്ണത്തറ സൂരജ്, മാനന്തവാടി കുഴിനിലം വെങ്ങാച്ചുവീട്ടില്‍ ജോ ജോബിന്‍ ജോര്‍ജ്, കഴിഞ്ഞ ദിവസം കീഴടങ്ങിയ കോഴിക്കോട് സ്വദേശി വൈശാഖ് എന്നിവരാണ് റിമാൻഡിലുള്ളത്. കോഴിക്കോട് സ്വദേശിയും നൃത്താധ്യാപകനുമായ അഞ്ചാംപ്രതി മുനീർ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നാലാംപ്രതി വൈശാഖിെൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഇയാൾ കോടതിയിൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.