മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് കോടി രൂപ ചെലവ് വരുന്ന വിവിധ പ്രവൃത്തികൾക്ക് അനുമതി നൽകി സംസ്ഥാന ആരോഗ്യ, കുടുംബേക്ഷമ വകുപ്പ് ഉത്തരവിറക്കി. 12 കോടിയോളം ചെലവിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നടപ്പാക്കുന്ന 'രോഗീസൗഹൃദ ആശുപത്രി' പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തികൾക്ക് അംഗീകാരം നൽകിയത്. മോർച്ചറി ഷെഡിനു മുന്നിൽ കാത്തിരിപ്പ് കേന്ദ്രത്തിെൻറ നിർമാണം, ശസ്ത്രക്രിയ മുറികളിലും അനുബന്ധ സ്ഥലങ്ങളിലും ശുചീകരണത്തിന് യന്ത്രം സ്ഥാപിക്കൽ, രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിൽ ആവശ്യത്തിന് ഇരിപ്പിടമൊരുക്കൽ, വീൽചെയർ, സ്ട്രെച്ചർ, ആവശ്യത്തിന് വിളക്കുകൾ സ്ഥാപിക്കൽ, ഒ.പി വിഭാഗവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ സംവിധാനം, കിടക്കകൾക്ക് പുതിയ വിരി തുടങ്ങി 17 ഇനം പ്രവൃത്തികൾക്കാണ് രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.