വേനലെത്തും മുമ്പേ കുടിവെള്ള പദ്ധതികളൊരുക്കി ലാലൂർ

തൃശൂര്‍: വേനൽ കനത്തതോടെ കുടിവെള്ള പദ്ധതികളൊരുക്കി കോര്‍പറേഷന്‍ ലാലൂര്‍ ഡിവിഷൻ. നാലു പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങി. കുടിവെള്ളം അതതു പ്രദേശങ്ങളില്‍നിന്നുതന്നെ ലഭ്യമാക്കുന്ന പദ്ധതികളാണു നടപ്പാക്കുന്നതെന്ന് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ലാലി ജയിംസ് പറഞ്ഞു. എസ്.എന്‍ പാര്‍ക്കിലെ ഉറവ കുടിവെള്ള പദ്ധതി ബുധനാഴ്ചയും അരണാട്ടുകര കിഴക്കേപുറം ഗാന്ധിനഗറിലെ സുലഭം കുടിവെള്ള പദ്ധതി ഞായറാഴ്ചയും കടവാരത്തെ സമൃദ്ധി കുടിവെള്ള പദ്ധതി 18നും അരണാട്ടുകര സ​െൻറ് വിന്‍സ​െൻറ് ഡി പോള്‍ നഗറിലെ നീര്‍ കുടിവെള്ള പദ്ധതി 25നും ഉദ്ഘാടനം ചെയ്യും. വനിത റിക്രിയേഷന്‍ ക്ലബും കുടുംബശ്രീ ഓഫിസും വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്യുക. എല്ലാ പദ്ധതികളും 4.30ന് മേയര്‍ അജിത ജയരാജനാണ് ഉദ്ഘാടനം നിർവഹിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.