തൃശൂർ: സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് പൈപ്പുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മാതാവിെൻറ സഹോദരിയുടെ മകളെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജ് പടിയൂര്‍ പത്താഴക്കാട്ടില്‍ മിഥുന്‍ (32), ഇയാളെ ഒളിവില്‍ കഴിയാൻ സഹായിച്ച വേളൂക്കര ലൈജു (32) എന്നിവർക്ക് ജാമ്യം നിഷേധിച്ചത്. ജനുവരി 28ന് വൈകീട്ട് ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡിനു സമീപത്ത് ഓട്ടോ സ്റ്റാന്‍ഡിലാണ് സുജിത്തിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആശുപത്രിയില്‍വെച്ചാണ് സുജിത് മരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുേമ്പാൾ മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റാൻ മിഥുന്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ കപട ശ്രമം നടത്തിയിരുന്നു. പ്രതിയെയും സഹായിയെയും ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള ജില്ല പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.