കോർപറേഷൻ ജലവൈദ്യുതി പദ്ധതികൾ ഏറ്റെടുത്തത്​ പഠനമില്ലാതെ

തൃശൂർ: വൈദ്യുതി ഉൽപാദനത്തിനായി കോർപറേഷൻ ഏറ്റെടുത്ത നാല് ചെറുകിട ജലവൈദ്യുതി പദ്ധതികളും സാങ്കേതിക പഠനങ്ങൾ നടത്താതെയെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ട്. സർക്കാറിലേക്ക് കെട്ടിവെച്ചതും ഇതുമായി ബന്ധപ്പെട്ട് 3.825 കോടി രൂപ െചലവഴിച്ചതും കൗൺസിലി​െൻറ തീരുമാനമോ അനുമതിയോ ഇല്ലാതെയാണെന്ന് കോൺഗ്രസും ആരോപിച്ചു. 12 വർഷത്തിൽ അധികമായി ലേലത്തിൽ വെച്ച് ആരും ഏറ്റെടുക്കാത്ത പദ്ധതികളാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഡീറ്റേൽഡ് പ്രൊജക്ട് റിപ്പോർട്ടോ, സാങ്കേതിക സാധ്യത പഠനമോ നടത്തിയിട്ടില്ലെന്ന് കോർപറേഷൻ വൈദ്യുതി വിഭാഗം നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. വൈദ്യുതി വിഭാഗത്തി​െൻറ ധനസ്ഥിതി മെച്ചമല്ല. ലാഭത്തിലല്ല പ്രവർത്തിക്കുന്നത്‌. ഗുണഭോക്താക്കളുടെ നിക്ഷേപ സംഖ്യയാണ് കോർപറേഷനിൽ ഉള്ളത്. തിരിച്ചു കൊടുക്കേണ്ട നിക്ഷേപം പെരുപ്പിച്ച് കാട്ടിയാണ് അനാവശ്യ പദ്ധതികൾക്ക് വേണ്ടി കോടികൾ തുലക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ കോർപറേഷൻ ഏറ്റെടുത്ത നാല് ജലവൈദ്യുതി പദ്ധതികളെ ഒരു ഏജൻസിയും ഒരു പഠനവും നടത്തിയിട്ടില്ലെന്നും, ഇതുവരെക്കും പദ്ധതികൾക്കായി 3.31 ലക്ഷം െചലവിട്ടുവെന്നും പറയുന്നു. കെ.എസ്. ഇ .ബി സാധ്യതാ പഠനം നടത്തിയിട്ടും ലാഭകരവും ദീർഘകാല പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ ജലവൈദ്യുതി പദ്ധതികൾ കോർപറേഷൻ വൈദ്യുതി വിഭാഗത്തി​െൻറ തലയിൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.െക. മുകുന്ദനും ഉപനേതാവ് ജോൺ ഡാനിയേലും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.