അർണോസ്​ പാതിരി ചരമ വാർഷികം

തൃശൂർ: അർേണാസ് പാതിരി ചരമ വാർഷികവും പുത്തൻ പാന വാർഷികവും 9, 10, 19 തീയതികളിൽ തൃശൂരിൽ ആചരിക്കും. ഒമ്പതിന് പുത്തൻചിറ പള്ളിയിൽനിന്ന് ദീപശിഖ പ്രയാണം തുടങ്ങും. പുത്തന്‍പള്ളിയില്‍ സമാപിക്കും. 10ന് ഒമ്പതരക്ക് സ​െൻറ് തോമസ് കോളജില്‍ അഖിലകേരള പുത്തന്‍പാന ആലാപന മത്സരമുണ്ടാകും. ആകാശവാണി തൃശൂര്‍ നിലയം ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. നാലിന് കോളജിലെ മെഡ്ലിക്കോട്ട് ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. 19-ന് ഒമ്പതരക്ക് സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ജോർജ് തേനാടിക്കുളം, പ്രഫ. എം.ഡി. ജോസ്, വിന്‍സൻറ് അക്കര, ഡേവീസ് കണ്ണനായ്ക്കല്‍, ജോയ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.