ദുരൂഹതക്ക് ഉത്തരമില്ലാതെ കലാഭവൻ മണിയുടെ രണ്ടാം ശ്രാദ്ധം; സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ട് ഒരാണ്ട്​

തൃശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണത്തിന് ചൊവ്വാഴ്ച രണ്ട് വർഷം. സിനിമാലോകത്ത് തിളങ്ങി നിൽക്കേ അപ്രതീക്ഷിത മരണത്തി​െൻറ കാരണം രണ്ട് വർഷമെത്തിയിട്ടും കണ്ടെത്താനായില്ല. 2016 മാർച്ച് ആറിനാണ് മണി മരിച്ചത്. പാഡിയിൽ കുഴഞ്ഞു വീണ മണിയെ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷപ്പെടുത്താനായില്ല. ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ ഉ‍യർന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതിലുയർന്ന സംശയത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആത്മഹത്യയും കൊലപാതക സാധ്യതയും സ്വാഭാവിക മരണത്തിൽ വ്യക്തതയും ഉറപ്പ് വരുത്താൻ പൊലീസിന് കഴിയാതിരിക്കെ പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ വർഷം മേയിൽ സി.ബി.ഐ കേസ് ഏറ്റെടുത്തു. സി.ബി.െഎക്ക് മൊഴി നൽകിയതായും മറ്റ് കാര്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞതായും സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു. മണിയുടെ സിനിമ ബന്ധങ്ങളും സൗഹൃദങ്ങളും സംശയ നിഴലിലായ കേസിൽ നുണപരിശോധന ഉൾപ്പെടെ നടന്നെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.