തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയോട് അപമര്യാദയായി പെരുമാറുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്ത ദേവസ്വം ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇൗ ആവശ്യമുള്ളത്. ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ ഉദ്യോഗസ്ഥെൻറ വീഴ്ചക്കെതിരെ രംഗത്തുവരാൻ കോൺഗ്രസ് ജില്ല, സംസ്ഥാന നേതൃത്വം തയാറാവാത്തത് ചർച്ചയാവുന്നതിനിടക്കാണ് എം.പിയുടെ ഇടെപടൽ. കേരളത്തിൽ പതിവായ ആദിവാസി പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ജാതി വിവേചനത്തിെൻറയും അവസാന ഉദാഹരണമാണ് ഇത്. സംഭവം സർക്കാർ ലാഘവത്തോെട കാണരുത്. ക്ഷേത്രങ്ങളിൽ എത്തുന്നവർക്ക് ദേവസ്വം ജീവനക്കാരിൽനിന്ന് ഉണ്ടാകുന്ന ദുരനുഭവം ആവർത്തിക്കാതിരിക്കാൻ നടപടി വേണം. അത് മറ്റ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പാവണം. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനം ക്ഷേത്രങ്ങളിലേക്ക് വ്യാപിക്കുന്നതിന് തെളിവാണിത്. ഒരു മുൻമന്ത്രിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാർക്കുണ്ടാകുന്ന അവഗണനയും പീഡനവും എത്രയായിരിക്കുമെന്ന് ഉൗഹിക്കാം. സംഭവം കേരളത്തിന് അപമാനമാണ്. ഇത് വെച്ചുപൊറുപ്പിക്കരുത്. ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് ആദിവാസികളും ദളിതരും അപമാനിക്കപ്പെടുകയാണ്. ഇതേക്കുറിച്ച് രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ മൗനം പാലിക്കുന്നത് വേദനാജനകമാണ്. ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ദലിത്, ആദിവാസി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ഭരണസമിതിക്ക് കഴിയാത്തത് പ്രതിഷേധാർഹമാണെന്നും എം.പി വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.