ഗുരുവായൂരിൽ മുൻമന്ത്രി ജയലക്ഷ്മിയെ തടഞ്ഞത്​ സാഭാവികം ^ദേവസ്വം ചെയർമാൻ

ഗുരുവായൂരിൽ മുൻമന്ത്രി ജയലക്ഷ്മിയെ തടഞ്ഞത് സാഭാവികം -ദേവസ്വം ചെയർമാൻ തൃശൂർ: ക്ഷേത്രത്തിൽ ശീവേലി നടക്കുന്നതിനാലാണ് മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ തടഞ്ഞതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്. തൃശൂരിൽ പുഴങ്കര ബാലനാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് ചെയർമാൻ ഉദ്യോഗസ്ഥനെ ന്യായീകരിച്ചത്. ഇത് സാധാരണ സംഭവമാണ്. ശീവേലി സമയത്ത് പ്രവേശനമനുവദിക്കാറില്ല. എന്നാൽ, ഏത് തരത്തിലാണ് ഉദ്യോഗസ്ഥ​െൻറ പ്രതികരണമുണ്ടായതെന്നത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകളുടെ ചോറൂണിനെത്തിയ ജയലക്ഷ്മിയെയും ഗുരുവായൂർ നഗരസഭ കൗൺസിലർ ലത പ്രേമനെയും ദേവസ്വം ഉദ്യോഗസ്ഥൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാതെ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. ഇതിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. സംഭവത്തിൽ ലത പ്രേമ​െൻറ പരാതിയിൽ ദേവസ്വം അന്വേഷണം നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ദേവസ്വം ചെയർമാ​െൻറ പരസ്യ പ്രതികരണം. 'ദൈവത്തെ തൊഴാനെത്തുന്നവർ അഹംവെടിയാനും അൽപം കാത്തുനിൽക്കാനും തയ്യാറാവണം. പ്രമുഖരായതു കൊണ്ടാണ് ഇതിൽ വാർത്തപ്രാധാന്യം ഉണ്ടായത്- ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.