തുരങ്ക നിർമാണം നിലച്ചിട്ട് ഒരാഴ്ച

പട്ടിക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിലെ തുരങ്ക പാത നിർമാണം നിലച്ചിട്ട് ഒരാഴ്ച. ഇവിടെ റോഡ് ഉൾപ്പെടെയുള്ളവ തുറക്കുന്ന കാര്യത്തിൽ കലക്ടർ ഇടപെട്ട് താൽക്കാലിക പരിഹാരം കണ്ടെങ്കിലും നിർമാണം പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. രണ്ട് ദിവസത്തിനകം പണം ലഭിച്ചേക്കുമെന്നും അപ്പോൾ നിർമാണം തുടങ്ങാനാവുമെന്നുമാണ് കരാറുകാരായ 'പ്രഗതി'അറിയിച്ചത്. തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പും ഇവർക്കില്ല. തുരങ്ക മുഖത്ത് കല്ല് ഇടിഞ്ഞ് വീഴുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് മാറ്റാൻ കെ.എം.സി കമ്പനി നടപടി തുടങ്ങിയിട്ടില്ല. ഇതി​െൻറ അനുമതിക്കായി ജിയോളജി, വനം വകുപ്പ് അധികൃതർക്ക് അപേക്ഷ കൊടുക്കാൻ ഒരു മാസം മുമ്പ് കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, കെ.എം.സി അപേക്ഷ സമർപ്പിച്ചില്ല. കല്ല് അടർന്ന് നിലത്തുവീണു തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും കലക്ടർ ഇടപെട്ടത്. ഒന്നര മീറ്ററോളമാണ് ഇവിടെ പാറ പൊട്ടിക്കേണ്ടത്. തുരങ്കത്തിന് പുറത്തെ സുരക്ഷ കെ.എം.സിയുടെ ചുമതലയാണ്. ഇതുപോലെ കുതിരാൻ തുരങ്കത്തിൽനിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് കൊടുംവളവിലും പാറ പൊട്ടിക്കാതെയാണ് നിർമാണം നടത്തിയത്. ഇത് അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിർമാണം പൂർത്തിയാകുന്ന ഒരു തുരങ്കം തുറന്നുകൊടുക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, ഇതിൽ സുരക്ഷ സംവിധാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. അഗ്നിശമന സുരക്ഷ വിഭാഗത്തിേൻറതുൾപ്പെടെ സമ്മതപത്രം ലഭിക്കാതെ ഇത് തുറന്നുകൊടുക്കാനാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.