ആറാട്ടുപുഴ പൂരം: ഹരിത നിയമാവലി പാലിക്കണം -അവലോകന യോഗം തൃശൂർ: മാർച്ച് 28, 29 തീയതികളിൽ ആഘോഷിക്കുന്ന ആറാട്ടുപുഴ പൂരം ഹരിത നിയമാവലി പാലിച്ച് നടത്തണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിർദേശിച്ചു. പൂരാഘോഷം പതിവുപോലെ നടക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ പൂരം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൂരം നടക്കുന്ന സ്ഥലം കലക്ടർ സന്ദർശിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പ്രധാന വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിെൻറ രൂപരേഖയുണ്ടാക്കാൻ കലക്ടർ സർവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൂരം ഡോക്യുമെൻറ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതിനായി പൂരപ്പറമ്പിലെ ഭക്ഷണ-പാനീയ വിൽപന ശക്തമായ പരിശോധനക്ക് വിധേയമാക്കണം. ഇപ്പോൾ വിതരണം ചെയ്യുന്ന വെള്ളം പൂരക്കാലത്ത് കുറക്കരുത്. ജലസേചന കനാലിലെ ചോർച്ചകൾ അടയ്ക്കണം. ആംബുലൻസ് ഉൾപ്പെടെ വൈദ്യസഹായം സജ്ജമാക്കണം. മെഡിക്കൽ ടീം സജ്ജമായിരിക്കണം. വൈദ്യുതി വിതരണം തടസ്സപ്പെടാതെ നോക്കണം. പൊലീസ്, ഫയർഫോഴ്സ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം -മന്ത്രി നിർദേശം നൽകി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള, ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന റജിൽ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോഫി ഫ്രാൻസിസ്, ജില്ല പഞ്ചായത്തംഗം ലോഹിതാക്ഷൻ എന്നിവരും പൂരം സംഘാടക സമിതി അംഗങ്ങളും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.