ഇന്ത്യ സവർണ ഹിന്ദു ഫാഷിസ രാജ്യമാവുന്നു - ആനന്ദ് തെൽതുംദെ തൃശൂർ: സവർണ ഹിന്ദു ഫാഷിസമാണ് രാജ്യത്ത് വരുന്നതെന്ന് രാഷ്ട്രീയ ചിന്തകനായ ഡോ. ആനന്ദ് തെൽതുംദെ. ദലിത് ആദിവാസി ഇൻഡിപ്പെൻഡൻറ് സോഷ്യൽ അസംബ്ലിയുടെ (ദിശ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷം തോറും രാജ്യത്ത് അര ലക്ഷം ജാതി ആക്രമണങ്ങളാണ് നടക്കുന്നത്. അതിന് ഇരയാകുന്നവരിൽ ഭൂരിപക്ഷവും ദലിതരാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി രംഗത്തെത്തിയ പ്രധാനമന്ത്രി 2019ൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ ക്രിസ്ത്യാനികളും മുസ്ലിംകളും ഭയന്നാൽ മതിയെന്ന ദലിതരുടെ വിശ്വാസം തെറ്റി. ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന അട്ടപ്പാടിയിെല മധുവിന് അവഗണനയും വിദേശത്ത് വിലകൂടിയ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടി ശ്രീദേവിക്ക് ആദരവുമാണ് സർക്കാർ നൽകിയത്. ശ്രീദേവിയുടെ മരണം മാധ്യമങ്ങൾ അഞ്ച് ദിവസം ആഘോഷിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്തെ പത്ത് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. 25 ദളിത് സ്ത്രീകൾ മാനഭംഗത്തിനിരയായി. ഇതൊന്നും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല. ദലിതരുെട മരണത്തിലോ പീഡനങ്ങളിലോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാഷ്ട്രപതി രാംനാഥ് കോവിന്ദോ മറ്റു പ്രമുഖരോ പ്രതികരിക്കാറില്ല. ശ്രീദേവിയുടെ മരണത്തിൽ അനുശോചനവും ഔഗ്യോഗിക ബഹുമതികളോടെ മരണാന്തര ചടങ്ങുകളും നടത്തി. ഇതാണ് ഇന്നത്തെ ഭരണകൂടത്തിെൻറ സ്വഭാവം - ആനന്ദ് തെൽതുംദെ പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന സാമ്പത്തിക സംവരണം നവ ബ്രാഹ്മണിസം സെമിനാറിലും അദ്ദേഹം പങ്കെടുത്തു. സംഘടന െചയർമാൻ കെ.എം. സലീംകുമാർ അധ്യക്ഷത വഹിച്ചു. എസ്. കുമാർ അന്തിക്കാട്, കെ.എസ്. സോമൻ, പ്രകാശൻ അറയ്ക്കൽ, മണി കോട്ടപ്പടി തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന പൊതു ചടങ്ങിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.