കേരളത്തിൽ മാധ്യമങ്ങൾക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം -സ്പീക്കർ തൃശൂർ: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ആത്മപരിശോധന നടത്തണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരളത്തിെൻറ വികസന കാര്യങ്ങളിൽ പൊതുസമവായമുണ്ടാക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ പുഴങ്കര ബാലനാരായണൻ സ്മാരക അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകളുടെ ചരക്ക് മൂല്യത്തിലൂന്നി അന്നന്നത്തെ അന്നത്തിനുള്ള ബ്രേക്കിങ് ന്യൂസുകൾ അടിച്ച് വിടുന്ന രീതിയാണ് ഇന്നുള്ളത്. ഈ വാർത്തകളുടെ തുടർച്ചയെ കുറിച്ച് പിന്നീട് അന്വേഷണമില്ല. ഇതിെൻറ ഉദാഹരണമാണ് മുല്ലപ്പെരിയാർ. ഇപ്പോൾ പൊട്ടുമെന്നതടക്കമുള്ള വൻ വിവാദങ്ങളിലേക്ക് കടന്നെങ്കിലും ഇപ്പോൾ അതേകുറിച്ച് മൗനത്തിലാെണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാറ്റിെനയും നെഗറ്റീവ് ആയി കാണരുത്. മാധ്യമങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദമാവണം. അപ്പോഴാണ് ജനാധിപത്യത്തിെൻറ മൂല്യമുയരുന്നത്. ജനാധിപത്യത്തിലെ പ്രധാന ഘടകമായ മാധ്യമങ്ങൾക്ക് കേരളത്തിൽ അതിരുകളില്ലാത്ത സ്വാതന്ത്ര്യമുണ്ട്. വാർത്ത വായനയുടെയും കാഴ്ചയുടെയും സൗന്ദര്യം മാത്രമല്ല, വാർത്ത സമൂഹത്തെ നയിക്കാൻ ഉതകുന്നുണ്ടോയെന്നും ആത്മപരിശോധനക്കും മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തയ്യാറാവണം. സമീപകാലത്തെ നല്ല ഇടപെടലാണ് ആദിവാസി യുവാവ് മധുവിെൻറ കൊലപാതകത്തിൽ മാധ്യമങ്ങൾ സ്വീകരിച്ചത്. മാധ്യമങ്ങളാണ് ഇതിൽ സമൂഹത്തെ നയിച്ചത്. രാത്രിയിൽ ചാനലിലെ ഹാസ്യാത്മക പരിപാടിയാണ് നിയമസഭ പരിപാടികൾ. അത് പിൻവലിക്കണമെന്ന് പറയുന്നില്ല. എന്നാൽ നിയമസഭയിലെ മറ്റുള്ളത് കൊടുക്കാനും ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു. അനുസ്മരണ സമ്മേളനം ഗുരുവായൂർ ദേവസ്വം ഭരണസമിതി െചയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ വി.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. പബ്ലിക് സർവിസ് കമീഷൻ അംഗം രഘു കെ. മാരാത്ത്, കോർപറേഷൻ സ്ഥിരം സമിതിയധ്യക്ഷ ഷീബ ബാബു, ഐ.എ. റപ്പായി, വിൻസെൻറ് പുത്തൂർ, പ്രഫ. ജോൺ സിറിയക്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, മോഹനൻ അന്തിക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.