കരൂപ്പടന്ന: വള്ളിവട്ടം കിഴക്ക് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹോളി മഹോത്സവം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന അടക്കാമരം മുറിയിലും വാദ്യാഘോഷ യാത്രയിലും ജാതിമതഭേദമന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ദീപാരാധനയും കരിമരുന്ന് പ്രയോഗവും തുടർന്ന് സഹസ്രനാമാർച്ചനയും പറയെടുപ്പും വഴിപാടുകളും അത്താഴ പൂജയും ഗുരുതിയും ഉണ്ടായി. രാത്രി ഒമ്പതിന് ഓച്ചിറ സരിഗയുടെ നാടകം 'രാമേട്ടൻ' അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.