അറ്റകുറ്റപ്പണിക്ക് ആളെകിട്ടാനില്ലെന്ന് മാള കടവിലെ ബയോഗ്യാസ് പ്ലാൻറ്​ നോക്കുകുത്തി

മാള: മാള കടവിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻറ് പ്രവർത്തനം നിലച്ച് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. എന്നാൽ, അറ്റകുറ്റപ്പണി നടത്താൻ മെക്കാനിക്കുകളെ കിട്ടാനില്ലെന്നാണ് പഞ്ചായത്തി​െൻറ വിശദീകരണം. കഴിഞ്ഞവർഷം മുതലാണ് ബയോഗ്യാസ് പ്ലാൻറ് പ്രവർത്തനം നിലച്ചത്. അടിയന്തര നടപടി സ്വീകരിക്കേണ്ട അധികൃതർ മെക്കാനിക്കുകളെ അന്വേഷിച്ച് നടക്കുകയാണ്. അതേസമയം, പ്ലാൻറിലേക്ക് മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇതോടെ പ്രദേശം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറി. പത്ത് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച രണ്ട് ബയോഗ്യാസ് പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തിച്ചിരുന്നത്. മാലിന്യ സംസ്കരണ പ്ലാൻറിൽ മാലിന്യം കത്തിച്ച് കളയേണ്ട ആവശ്യത്തിനാണ് ബയോഗ്യാസ് പ്ലാൻറിൽ നിന്നുള്ള ഗ്യാസ് ഉപയോഗിച്ചിരുന്നത്. നേരത്തേ ആധുനിക മത്സ്യ-മാംസ -മാർക്കറ്റിൽനിന്നുള്ള മാലിന്യങ്ങളാണ് ബയോഗ്യാസ് പ്ലാൻറിൽ തള്ളിയിരുന്നത്. നിശ്ചിത അളവിൽ കൂടുതൽ മാലിന്യം ഇട്ടതോടെയാണ് ബയോഗ്യാസ് പ്ലാൻറ് തകരാറിലായതെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.