തൃശൂർ: ജി.എസ്.ടി. ഉദ്യോഗസ്ഥർ സ്വർണാഭരണ നിർമാണ തൊഴിലാളികളെയും വിപണന മേഖലയിലുള്ളവരെയും ഭീമമായ പിഴയടപ്പിച്ച് പീഡിപ്പിക്കുന്നുവെന്ന് ആഭരണ നിർമാണ തൊഴിലാളി യൂനിയനുകളൂടെ സംയുക്ത കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ആറിന് സംയുക്ത കോഒാഡിനേഷൻ കമ്മിറ്റി ജി.എസ്.ടി ഒാഫിസ് മാർച്ച് നടത്തും. അന്ന് 12 വരെ പണിശാലകളും അനുബന്ധ സ്ഥാപനങ്ങളായ ഡൈവർക്സ്, കളറിങ് തുടങ്ങിയ സെൻററുകളും അടച്ചിടും. 10ന് നടുവിലാൽ പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. വാർത്തസമ്മേളനത്തിൽ കെ.ബി. സുകുമാരൻ, പി. ചന്ദ്രൻ, രാജേഷ്, കെ.ആർ. ശ്രീനിവാസൻ, സി.കെ. സുബ്രഹ്മണ്യൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.