തൃശൂർ: ജില്ലാ എംേപ്ലായബിലിറ്റി സെൻററിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച തൃശൂർ സെൻറ് തോമസ് കോളജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് സബ് കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യും. 2,500 ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടത്തുക. 37 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30 മുതൽ സ്പോട്ട് രജിസ്േട്രഷനുമുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്. 5,000 ഉദ്യോഗാർഥികൾ പെങ്കടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകർ വാർത്തസേമ്മളനത്തിൽ പറഞ്ഞു. മദർ, ദയ ആശുപത്രികളിൽ 12 ഒഴിവുകളുണ്ട്. െഎഡിയ, വോഡഫോൺ, റിലയൻസ് എന്നീ മൊബൈൽ കമ്പനികളിൽ 102 ഒഴിവാണുള്ളത്്. ബാങ്കിങ് മേഖലയിൽ 161, വിവിധ ഷോപ്പുകളിൽ 1,211, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 41, െഎ.ടി മേഖലയിൽ 66, സാേങ്കതിക മേഖലയിൽ 102 എന്നിങ്ങനെയാണ് ഒഴിവുകളിൽ ചിലത്. ജില്ല എംപ്ലോയ്മെൻറ് ഒാഫിസർ പി.കെ. മോഹൻദാസ്, എംപ്ലോയ്മെൻറ് ഒാഫിസർ എസ്. അലാവുദ്ദീൻ, എംപ്ലോയബിലിറ്റി സെൻറർ എക്സിക്യൂട്ടിവ് അബ്ദുൽ ലത്തീഫ്, പി.ജി. ജിൽബി, പി. നിഖില എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.