വനംവകുപ്പ് ബോട്ട് വാങ്ങൽ കരാർ: ഗുരുതര വീഴ്​ച്ചയെന്ന് വിജിലൻസ്​

തൃശൂർ: ശെന്തരുണി, തിരുവനന്തപുരം വന്യജീവി ഡിവിഷനുകളിൽ ബോട്ട് വാങ്ങാൻ സ്വകാര്യ കമ്പനിയുമായി കരാർ ഉണ്ടാക്കിയത് ചട്ടം ലംഘിച്ചാണെന്ന് വനംവകുപ്പ് വിജിലൻസ്. ഇടപാടിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ വിജിലൻസ്, ബോട്ട് വാങ്ങാൻ കരാറുണ്ടാക്കിയ സ്വകാര്യ കമ്പനിയായ 'നോട്ടിക്കൽ ലൈൻസി'നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു. പണം തിരിച്ചു പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 25 സീറ്റുള്ള ബോട്ട് വാങ്ങാൻ 2012-'13 സാമ്പത്തിക വർഷം 62.50 ലക്ഷത്തിനും ശെന്തരുണി വന്യജീവി സങ്കേതത്തിലേക്ക് 15 സീറ്റുള്ളത് വാങ്ങാൻ 2015ൽ 30.83 ലക്ഷത്തിനുമാണ് കരാർ ഉണ്ടാക്കിയത്. സർക്കാർ ഏജൻസിയായ സിഡ്കോ വഴിയാണ് ബോട്ടുകൾ വാേങ്ങണ്ടതെന്ന് നിർദേശമുെണ്ടങ്കിലും സിഡ്കോെയ മറയാക്കി ടെൻഡറില്ലാതെ നോട്ടിക്കൽ ലൈൻസുമായി ഉദ്യോഗസ്ഥർ കരാറിലേർപ്പെട്ടു. ഇക്കാര്യത്തിൽ വൈൽഡ് ലൈഫ് വാർഡൻ ഗുരുതര വീഴ്ച വരുത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. ശെന്തരുണിയിലെ ബോട്ട് വാങ്ങൽ കരാറിലാണ് സിഡ്കോയെ മറയാക്കിയത്. ഓർഡറിലോ കരാറിലോ എത്ര തുകക്കാണെന്നും ബോട്ട് എന്ന് ലഭിക്കണമെന്നും വ്യക്തമാക്കിയിരുന്നില്ല. രണ്ട് കരാറുകൾ തയാറാക്കിയതായും വിജിലൻസ് കണ്ടെത്തി. കരാർ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് തുക അനുവദിക്കേണ്ടത്. എന്നാൽ കരാറിലേർപ്പെട്ട ദിവസംതന്നെ മുഴുവൻ തുകയും നൽകി. ഇതോടൊപ്പം ലഭിക്കാത്ത ബോട്ടും എൻജിനും കിട്ടിയതായി അന്നത്തെ ശെന്തരുണി വൈൽഡ് ലൈഫ് വാർഡൻ കത്തും അയച്ചു. ഇത് ജോലിത്തിരക്കിനിടയിൽ പറ്റിയ അബദ്ധമാണെന്നാണ് പിന്നീട് തിരുത്തി തീർത്തത്. സ്റ്റോർ പർച്ചേസി​െൻറ വീഴ്ചയാണ് ഇതിന് കാരണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ഡിവിഷനിൽ 25 സീറ്റുള്ള ബോട്ട് 62.5 ലക്ഷം രൂപക്ക് ആറ് മാസത്തിനകം നിർമിച്ചു നൽകാമെന്നായിരുന്നു നോട്ടിക്കൽ ലൈൻസുമായി 2012 ജൂൺ 15ന് ഒപ്പുവെച്ച കരാർ. മൂന്ന് തവണയായി മാത്രമെ തുക അനുവദിക്കാവൂ എന്നിരിക്കെ മുഴുവൻ തുകയും കരാറിന് വിരുദ്ധമായി അനുവദിച്ചു. 2015 ജൂണിൽ വീണ്ടും മൂന്നുമാസം കൂടി ദീർഘിപ്പിച്ച് നൽകിയെങ്കിലും ബോട്ടുകൾ നൽകിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.