പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതികൾക്ക് 21 വര്‍‍ഷം കഠിനതടവും ലക്ഷം പിഴയും

തൃശൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്വാധീനിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 21 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. കടപ്പുറം കോട്ടപ്പടി തെക്കൻവീട്ടിൽ ഫാറൂഖ് (മുഹമ്മദ് ഫാറൂഖ്), മണത്തല പുതിയതറ ചാലിൽ വീട്ടിൽ ഹനീഫ എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതി നിയാസ് ജാമ്യമെടുത്ത് മുങ്ങിയിരിക്കുകയാണ്. 2006 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ശിക്ഷയും പിഴയും ഒന്നിച്ചനുഭവിച്ചാൽ മതി. പിഴസംഖ്യ കേസിലെ ഇരക്ക് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.