സോഷ്യലിസ്​റ്റുകളുടെ ​െഎക്യം വേണം ^ഡോ. സുനിലം

സോഷ്യലിസ്റ്റുകളുടെ െഎക്യം വേണം -ഡോ. സുനിലം തൃശൂർ: സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് പ്രമുഖ സോഷ്യലിസ്റ്റും മധ്യപ്രദേശിലെ മുൻ എം.എൽ.എയുമായ ഡോ. സുനിലം പറഞ്ഞു. രാജ്യത്തി​െൻറ നല്ല ഭാവിക്കായി സോഷ്യലിസ്റ്റുകളുടെ െഎക്യനിര ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമത വിചാരകേന്ദ്രം സംഘടിപ്പിച്ച സോഷ്യലിസ്റ്റ് സംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സുനിലം. അബ്രഹാം ബെൻഹർ അധ്യക്ഷത വഹിച്ചു. മോഹനൻ അന്തിക്കാട്, പ്രഫ. സി.ജി. ധർമൻ, േജാൺ വാഴപ്പിള്ളി, തോമസ് കിണറ്റുംകര, എം.എൽ. ജോസഫ് എന്നിവരെ ആദരിച്ചു. ഡോ. സുരേന്ദ്രൻ മലപ്പുറം രചിച്ച 'ലോഹ്യയും സോഷ്യലിസത്തി​െൻറ പുതുവഴികളും' എന്ന പുസ്തകം ഡോ. വർഗീസ് ജോർജ്, സി. ഹരിക്ക് നൽകി പ്രകാശനം ചെയ്തു. എം.കെ. പ്രേംനാഥ്, വി.എൻ. നാരായണൻ, കെ. രാജൻ തലശ്ശേരി, പി.ടി. അഷറഫ്, യൂജിൻ മൊറേലി, കായിക്കര ബാബു, ഡോ. ഗോകുൽദേവ്, വിൻസ​െൻറ് പുത്തൂർ, തോമസ് ബാബു, പി.പി. മുഹമ്മദാലി, പി.ജെ. ജോസി, ടി.കെ. ബാലഗോപാൽ, നെയ്യാറ്റിൻകര രവി, പി.പി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.