തൃശൂർ: പട്ടികവർഗ വിഭാഗങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളിൽ പട്ടികവർഗ ഫണ്ട് വകയിരുത്തി പാഴാക്കുന്നതിലും ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് ദലിത് സംരക്ഷണ മുന്നണി വെള്ളിയാഴ്ച രാവിലെ പത്തിന് കലക്ടറേറ്റ് ധർണ നടത്തും. 2016 - 17 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ പട്ടിക ജാതി-പട്ടികവർഗ വിഭാഗക്കാർക്കായി വകയിരുത്തിയ 120 കോടിയിൽ ചെലവിട്ടത് 66 കോടി മാത്രമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആദിവാസികളില്ലാത്ത അന്തിക്കാട്, മതിലകം, വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്തുകളിൽ അവർക്കായി ഫണ്ട് വകയിരുത്തി ലാപ്സാക്കി. അന്തിക്കാടും മതിലകത്തും 10,000 രൂപ വീതവും വെള്ളാങ്ങല്ലൂരിൽ 52,665 രൂപയുമാണ് പാഴായത്. ധർണ കോൺഗ്രസ് നേതാവ് പി.എ. മാധവൻ ഉദ്ഘാടനം ചെയ്യും. വിവിധ ദലിത് സംഘടന നേതാക്കളായ ടി.കെ. ബാബു, സുകുമാരൻ പാലപ്പിള്ളി, കുമാരൻ എരുമപ്പെട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എസ്.ഡി.പി.ഐ പ്രതിഷേധം അഞ്ചിന് തൃശൂർ: ഇന്ധനവില വർധനവിനെതിരെ എസ്.ഡി.പി.ഐ മാർച്ച് അഞ്ചിന് സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി രാവിലെ 9.30 മുതൽ പത്ത് മിനിറ്റ് വാഹനങ്ങൾ നിർത്തിയിടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പെേട്രാളിയം ഉൽപന്നങ്ങളുടെ വില നിർണയാധികാരം സർക്കാർ തിരിച്ചുപിടിക്കുക, നികുതി കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ് കുമാർ, ജില്ല പ്രസിഡൻറ് പി.ആർ. സിയാദ്, ജില്ല ജനറൽ സെക്രട്ടറി ഇ.എം. ലത്തീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.