തൃശൂർ അന്താരാഷ്​ട്ര ചലച്ചിേത്രാത്സവത്തിന്​ ഇന്ന്​ തുടക്കം

തൃശൂർ: 13ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിന് (ഐ.എഫ്.എഫ്.ടി) വ്യാഴാഴ്ച തുടക്കം കുറിക്കും. ജില്ലയിലെ പത്തുവേദികളിലായി നടക്കുന്ന ചലച്ചിേത്രാത്സവം വ്യാഴാഴ്ച വൈകുന്നേരം 5.30ന് ബാനർജി ക്ലബിൽ മലയാളത്തിലെ നവാഗത സംവിധായകർ ചേർന്ന് ഉദ്ഘാടനം ചെയ്യും. അരവിന്ദൻ പുരസ്കാരം ലഭിച്ച മറാത്തി സിനിമ രേഡുവാണ് ഉദ്ഘാടന ചിത്രം. 80 കഥാസിനിമകളും ഇരുപതോളം ഹ്രസ്വ ഡോക്യുമ​െൻററികളും പ്രദർശിപ്പിക്കും. 10 വേദികളിലായി 135 പ്രദർശനങ്ങൾ നടക്കും. ലോക സിനിമ വിഭാഗത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളുണ്ട്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 12 ഭാഷ സിനിമകൾ പ്രദർശിപ്പിക്കും. മറാത്തി പാക്കേജിൽ ഏഴു സിനിമകളാണുള്ളത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ജർമനിയിൽനിന്നുള്ള ആറും ആഫ്രിക്കൻ പാക്കേജിൽ ആറു ചിത്രങ്ങളും പ്രദർശനത്തിനെത്തും. 90 വർഷത്തെ മലയാള സിനിമ എന്ന പാക്കേജിൽ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും. സമകാലീന മലയാള വിഭാഗത്തിൽ 11 സിനിമകൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ കെ.ആർ. മോഹനൻ, സുപ്രിയദേവി, ഡോ. ലത, എ.വി. ശശിധരൻ എന്നിവരെ ആദരിക്കും. തൃശൂർ ശ്രീ തിയറ്ററാണ് മുഖ്യവേദി. തൃശൂർ സ​െൻറ് തോമസ് കോളജ്, തൃശൂർ പ്രസ്ക്ലബ്, ബാനർജി മെമ്മോറിയൽ ക്ലബ് എന്നിവയാണ് നഗരത്തിലെ മറ്റു വേദികൾ. പഴയന്നൂർ, വടക്കാഞ്ചേരി, തൃപ്രയാർ, പാവറട്ടി, ചാവക്കാട്, മാള എന്നിവിടങ്ങളിലും പ്രദർശനമുണ്ടാകും. തൃശൂർ ചലച്ചിത്രകേന്ദ്രം, തൃശൂർ കോർപറേഷൻ, ജില്ല പഞ്ചായത്ത്, കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷൻ, കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റ്, തൃശൂർ ബാനർജി ക്ലബ്, തൃശൂർ പ്രസ്ക്ലബ്, സ​െൻറ് തോമസ് കോളജ് എന്നിവരാണ് സംഘാടകർ. 'സിനിമ- അതിരുകൾക്കപ്പുറം' എന്നതാണ് മേളയുടെ പ്രമേയം. ഐ.എഫ്.എഫ്.ടി ഡയറക്ടറേറ്റ് അംഗം ഡോ. കെ. ഗോപിനാഥൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ്, കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റി പോൾ ജോസ്, ബാനർജി ക്ലബ് ട്രഷറർ സ്റ്റാൻലി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. പാതിരാക്കാലവും ഈഡയും മേളയിൽ തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമകാലീന മലയാള സിനിമ വിഭാഗത്തിൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിരാക്കാലവും ബി. അജിത് കുമാറി​െൻറ ഈഡയും പ്രദർശിപ്പിക്കും. സഞ്ജു സുരേന്ദ്ര​െൻറ ഏദൻ, ബാഷ് മുഹമ്മദി​െൻറ പ്രകാശൻ, പ്രശാന്ത്് വിജയ​െൻറ അതിശയങ്ങളുടെ വേനൽ, കെ.പി. ശ്രീകൃഷ്ണ​െൻറ നായി​െൻറ ഹൃദയം എന്നിവയും പ്രദർശനത്തിനെത്തും. ജാപ്പനീസ് സംവിധായിക നവോമി കവാസേയുടെ റേഡിയൻസ്, കാൻ ഫിലിം ഫെസ്റ്റിൽ മികച്ച സിനിമക്കുള്ള പുരസ്കാരം ലഭിച്ച സ്വീഡിഷ് സിനിമ ദി സ്ക്വയർ, തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ ഉദ്ഘാടന ചിത്രമായിരുന്ന ലബനൻ സിനിമ ഇൻസൾട്ട്, റഷ്യൻസിനിമ ലവ ലസ്, അൾജീരിയൻ സിനിമ ഐ സ്റ്റിൽ ഹൈഡു ടു സ്മോക്ക്, ജർമനിയിൽ നിന്നുള്ള ആഫ്റ്റർ സ്പ്രിങ് കം ഫോൾ എന്നിവയും മേളയിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.