കുറുക്കുവഴി തേടി അപകടയാത്ര

ചാലക്കുടി: ചാലക്കുടിപ്പുഴക്ക് കുറുകെ കൊമ്പന്‍പാറ തടയണയുടെ മുകളിലൂടെ ബൈക്ക് യാത്രികരുടെ അപകടയാത്ര. വേനലായതോടെയാണ് ഇരുവശത്തുമുള്ള പ്രദേശങ്ങളായ പരിയാരത്തേക്കും മേലൂരിലേക്കും എത്താന്‍ ബൈക്കുകാര്‍ കുറുക്കുവഴി തേടുന്നത്. സാഹസിക പ്രിയരായ യുവാക്കളാണ് ഇങ്ങനെ കടന്നുപോകുന്നവരില്‍ കൂടുതലും. തടയണയുടെ മുകളിലൂടെ വെള്ളം ഒഴുകുന്നതെല്ലാം അവഗണിച്ചാണ് യാത്ര. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലുവിലയാണ്. വര്‍ഷങ്ങൾക്ക് മുമ്പ് കൊമ്പന്‍പാറ തടയണയിലേക്ക് ബൈക്ക് മറിഞ്ഞ് ലിജോ ജോസ് എന്ന യുവാവ് മരിച്ചിരുന്നു. നിയന്ത്രണം വിട്ട് വെള്ളത്തില്‍ വീണ് പരിക്കേറ്റവരും ഏറെയാണ്. തടയണയുടെ അപ്രോച്ച് റോഡുകള്‍ വളരെ ദുര്‍ഘടമാണ്. സുഗമമായി ഓടിച്ചുപോകാന്‍ കഴിയില്ല. വിലക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ സ്ത്രീകളെയും കുട്ടികളെയും പിന്നിലിരുത്തി പോലും പലരും ബൈക്കോടിക്കുന്നത് ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. മേലൂര്‍നിന്ന് പരിയാരത്തേക്കോ തിരിച്ചോ യാത്ര ചെയ്യാന്‍ ചാലക്കുടി വഴി കിലോ മീറ്ററുകള്‍ വളഞ്ഞ് പോകണമെന്നതിനാലാണ് കുറുക്കുവഴി തിരഞ്ഞെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.