തൃശൂർ: ലാഭകരമല്ലെന്ന കാരണത്താൽ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാൻ റെയിൽവേ അധികൃതരുടെ നീക്കം. 56374, 56043, 56044 എന്നീ ഗുരുവായൂർ പാസഞ്ചർ ട്രെയിനുകളാണ് ഷൊർണൂർ - എറണാകുളം മേഖലയിൽ വരുമാനം കുറഞ്ഞവയായി കണ്ടെത്തിയത്. സമയക്രമത്തിൽ കൃത്യമായി മാറ്റം വരുത്തിയാൽ യാത്രക്കാർക്ക് ഏറെ ഉപകരിക്കുന്ന ട്രെയിനുകളാണ് നിർത്തലാക്കാൻ ലക്ഷ്യമിടുന്നത്. ബസ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ജനം കൂടുതലായി ട്രെയിനിനെ ആശ്രയിക്കുമെന്നിരിക്കെ റെയിൽവേയുടെ തീരുമാനം ജനവിരുദ്ധമാണെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ചല്ല ട്രെയിനുകൾ ഒാടുന്നതെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. റെയിൽവേയുടെ സാേങ്കതിക സൗകര്യത്തിന് അനുസരിച്ച സമയങ്ങളിൽ ഒാടുന്ന വണ്ടികളിലാണ് യാത്രക്കാർ കുറവുള്ളത്. സമയം മാറ്റണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായിട്ടില്ല. നിലവിൽ രാവിലെ 9.35ന് തൃശൂരിൽ എത്തുന്ന ഗുരുവായൂർ പാസഞ്ചർ 10.55ന് തൃശൂരിൽനിന്ന് മടങ്ങി 11.25നാണ് ഗുരുവായൂരിൽ എത്തുന്നത്. ഇൗ സമയക്രമം സ്ഥിരം യാത്രക്കാർക്കോ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്കോ ഗുണകരമല്ല. 56370 എറണാകുളം - ഗുരുവായൂർ, 56373 ഗുരുവായൂർ - തൃശൂർ പാസഞ്ചറുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്തി, 56374 തൃശൂർ - ഗുരുവായൂർ രാവിലെ 9.30 - 9.45 ഒാടെ ഗുരുവായൂരിൽ എത്തുന്ന തരത്തിൽ ഒാടിക്കുകയാണെങ്കിൽ ഗുരുവായൂർ, ചാവക്കാട് മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും. മാത്രമല്ല വിവാഹങ്ങൾക്കും പ്രസാദഉൗട്ടിനും പോകുന്നവർക്ക് ഇത് ഉപകരിക്കും. 56043 ഗുരുവായൂർ - തൃശൂർ പാസഞ്ചർ വൈകീട്ട് 5.10നാണ് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്നത്. ഇത് 5.30-5.45 ആക്കിയാൽ കൂടുതൽ യാത്രക്കാർക്ക് സൗകര്യമാവും. 56044 തൃശൂർ - ഗുരുവായൂർ പാസഞ്ചർ 6.55നാണ് തൃശൂരിൽനിന്ന് പുറപ്പെടുന്നത്. 56365 ഗുരുവായൂർ - ഇടമൺ, 56371 ഗുരുവായൂർ - എറണാകുളം, 56373 ഗുരുവായൂർ - തൃശൂർ പാസഞ്ചറുകളിലായി രാവിലെ ഗുരുവായൂരിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നും പോകുന്ന സ്ഥിരം യാത്രക്കാർക്ക് വൈകീട്ട് മടങ്ങാനുള്ള ട്രെയിനാണിത്. എറണാകുളത്തുനിന്ന് മടങ്ങുന്ന സ്ഥിരം യാത്രക്കാരുെട പ്രധാന ആശ്രയമായ 22640 ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് വൈകുന്നേരം 7.03ന് തൃശൂർ വിട്ടശേഷം 56044 പുറപ്പെടുകയാണെങ്കിൽ ഗുരുവായൂരിലേക്ക് മടങ്ങുന്നവർക്ക് സൗകരപ്രദമാവും. ഇത്തരം നിർദേശങ്ങൾ തുടച്ചയായി നൽകിയിട്ടും പരിഗണിക്കാതെയാണ് അധികൃതർ വരുമാനക്കുറവിെൻറ പേരിൽ െട്രയിനുകൾ നിർത്തലാക്കുന്നത്. പുതുതായി അനുവദിച്ച എളവള്ളി ഹാൾട്ട്സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇൗ മേഖലയിൽ യാത്രക്കാർ വർധിക്കും. യാത്രക്കാർക്ക് അനുസരിച്ച് സമയം ക്രമീകരിക്കാെത വണ്ടികൾ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് റെയിൽവേ പിന്തിരിയണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.