ചിത്രം: പുളിക്കക്കടവ് പാലത്തിന് സമീപം ചാലക്കുടിപ്പുഴയുടെ ജലോപരിതലത്തില്‍ കാണപ്പെട്ട ചുവന്ന പാട. ചാലക്കുടിപ്പുഴയുടെ നിറംമാറ്റത്തിന് ഉത്തരവാദികള്‍ നിറ്റ ജലാറ്റിനെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് കമ്പനി ചാലക്കുടി: മാള, അന്നമനട ഭാഗത്ത് ചാലക്കുടിപ്പുഴയിലെ ജലത്തിെൻറ നിറംമാറ്റത്തിന് കാരണം കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിയാണെന്ന് ആരോപണം. അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കമ്പനി അധികൃതര്‍. ഉറങ്ങിക്കിടന്ന നിറ്റ ജലാറ്റിൻ വിവാദം വീണ്ടും സജീവമാകുന്നു. കുറച്ച് ദിവസങ്ങളായി പുളിക്കക്കടവ് പാലത്തിന് സമീപം മാമ്പ്രക്കടവ്, പാലുപ്പുഴ, പൂവ്വത്തുശേരി, പാറക്കടവ് ഭാഗങ്ങളില്‍ ചാലക്കുടിപ്പുഴയുടെ ഉപരിതലത്തില്‍ ചുവന്ന നിറത്തിലുള്ള പാട കാണപ്പെട്ടതോടെയാണ് കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നത്. രാവിലെ ചുവന്ന നിറത്തില്‍ കാണുന്ന പാട വൈകുന്നേരമാകുമ്പോള്‍ പച്ചനിറത്തിലേക്ക് മാറും. ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതോടെ, ചാലക്കുടിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മാള ഭാഗത്തെ കുടിവെള്ളപദ്ധതിയിലെ പമ്പിങ് നിര്‍ത്തിെവച്ചു. ഇതോടെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്ന് മാലിന്യം ഒഴുക്കിവിടുന്നതിെൻറ ഫലമാണ് പുഴയിലെ വെള്ളത്തിെൻറ നിറംമാറ്റം എന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്ന നാട്ടുകാർ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. പുഴയിലെ കുടിവെള്ള പദ്ധതികളില്‍നിന്ന് ജലം ശേഖരിക്കുന്നവര്‍ക്കും ജലത്തില്‍ കുളിക്കുന്നവര്‍ക്കും വെള്ളത്തിെൻറ നിറംമാറ്റം ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന ആശങ്ക വ്യാപകമാണ്. പുഴയുടെ താഴ്ന്ന ഭാഗങ്ങളിലാണ് ഈ പാട പ്രത്യക്ഷപ്പെടുന്നത്. കമ്പനിയുടെ മാലിന്യപെപ്പ് സ്ഥാപിച്ചതിന് തുടര്‍ന്ന് വരുന്ന ഭാഗമാണിത്. അതേസമയം കമ്പനി പുഴയിലേക്ക് വെള്ളമൊഴുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ടെങ്കിലും ഇത്തരം പാട പ്രത്യക്ഷപ്പെട്ടില്ലെന്നാണ് ഇതിനെതിരെ വാദിക്കുന്നവർ പറയുന്ന ന്യായം. ചാലക്കുടിപ്പുഴയിലേക്ക് കടല്‍വെള്ളമെത്തുന്നത് തടയാൻ കണക്കന്‍ കടവ് റഗുലേറ്റര്‍ മണല്‍ച്ചാക്കുെവച്ച് അടച്ചതോടെയാണ് പാട പ്രത്യക്ഷപ്പെട്ടതെന്നും അവർ വാദിക്കുന്നു. നേരത്തെ കമ്പനി മാലിന്യം രാത്രിയില്‍ തുറന്നുവിടുമ്പോള്‍ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കണക്കന്‍കടവില്‍ ഷട്ടറുകള്‍ ഉയര്‍ത്തുമായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ മണല്‍ച്ചാക്കുകള്‍ സ്ഥാപിച്ചതോടെ ഷട്ടറുകള്‍ തുറന്നുവിടാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പുഴയുടെ നിറം മാറ്റത്തിെൻറ കാരണമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ചാലക്കുടിപ്പുഴയില്‍ അന്നമനട ഭാഗത്ത് കണ്ടുവരുന്ന ചുവന്ന പാട കമ്പനിയുടെ സംസ്‌കരിച്ച ജലം മൂലമല്ലെന്ന് കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. പുഴയില്‍ ഒഴുക്ക് കുറയുന്നത് മൂലം പൊതുവേ ഉണ്ടാകുന്ന പ്രതിഭാസമാകാം ഇതെന്ന് കമ്പനി വിശദീകരിക്കുന്നു. എന്തിനും കമ്പനിയെ വലിച്ചിഴക്കുന്നത് സ്ഥാപിത താല്‍പര്യക്കാരാണന്ന് അവര്‍ ആരോപിച്ചു. കമ്പനി ചാലക്കുടിപ്പുഴയിലേക്ക് സംസ്‌കരിച്ച ജലമാണ് ഒഴുക്കുന്നതെന്ന് വിവിധ വിദഗ്ധ സമിതികള്‍ കണ്ടെത്തി കഴിഞ്ഞതായി അവര്‍ വ്യക്തമാക്കി. കമ്പനിയുടെ മേല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അപലനീയമാണെന്നും ഇക്കാര്യത്തില്‍ ഏത് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ അന്വേഷണവും സ്വാഗതം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.