തൃശൂർ: ജനാധിപത്യത്തിെൻറ അന്തസത്ത നിലനിൽക്കുന്നത് വിസമ്മതങ്ങളിലായതിനാൽ അവ കാത്തുസൂക്ഷിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന്കേരളീയം കൂട്ടായ്മ സംഘടിപ്പിച്ച 'വിസമ്മതങ്ങളുടെ കൂടിച്ചേരൽ' സംഗമം പ്രഖ്യാപിച്ചു. പൊതുസമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പരഞ്ജോയ് ഗുഹ താകുർത്ത ഉദ്ഘാടനം ചെയ്തു. ബി.ആർ.പി. ഭാസ്കർ അധ്യക്ഷത വഹിച്ചു. കൂടംകുളം സമര നേതാവ് എസ്.പി. ഉദയകുമാർ, ദിവ്യഭാരതി (ഡോക്യുമെൻററി സംവിധായിക), ശിവസുന്ദർ (ഗൗരി ലങ്കേഷ് പത്രിക), ജി. ഗോമതി (പൊമ്പിളൈ ഒരുമൈ), എം.ബി. ജയഘോഷ് (പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ വിരുദ്ധ ജനകീയ സമര സമിതി), സുരേഷ് കീഴാറ്റൂർ (നെൽവയൽ - തണ്ണീർത്തട സംരക്ഷണ സമരം) മാർട്ടിൻ ഊരാളി, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 'കാവിവത്കരണകാലത്തെ രാഷ്ട്രീയവും മാധ്യമങ്ങളും'സെഷനിൽ ബി.ആർ.പി. ഭാസ്കർ അധ്യക്ഷത വഹിച്ചു. 'കാരവൻ' മാസിക എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. 'വിമതശബ്ദങ്ങളുടെ ദേശീയ സഖ്യം: സഹരണ സാധ്യതകൾ' എന്ന വിഷയത്തിൽ 'കൗണ്ടർ കറൻറ്സ്' എഡിറ്റർ ബിനു മാത്യു അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ നചികേതസ് ദേശായ് സംസാരിച്ചു. 'മാധ്യമ ബഹുസ്വരതയും ജനാധിപത്യവും: ഭാവി സാധ്യതകൾ' സംവാദാത്മക കൂടിച്ചേരലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.